ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യൽ ട്രെയിൻ

റിപ്പോർട്ട് :ബൈഷി കുമാർ

Dec 7, 2025 - 08:11
ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യൽ ട്രെയിൻ

കേരളത്തിൽ ഇലക്ഷന് പോകുന്നവർക്ക് വളരെ ഉപകാരമാവും*ബെംഗളൂരു യെലഹങ്കയിൽ നിന്നും തിങ്കളാഴ്ച രാവിലെ 10 മണിക്ക് എറണാകുളത്തേക്ക് സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടമായി റദ്ദാക്കിയതിനെ തുടർന്നാണ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. തെക്കൻ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കാൻ പോകുന്നവർക്കും ട്രെയിൻ സഹായകരമാകും.

യെലഹങ്ക-എറണാകുളം ജങ്ക്ഷൻ സ്പെഷ്യൽ ട്രെയിൻ (06148)തിങ്കളാഴ്‌ച രാവിലെ 10-ന് യെലഹങ്കയിൽനിന്ന് പുറപ്പെട്ട് രാത്രി 10.15-ന് എറണാകുളത്ത് എത്തും. കെആർ പുരം (രാവിലെ 10.23), വൈറ്റ് ഫീൽഡ്(10.38), ബെംഗാരപ്പേട്ട്(11.15) പാലക്കാട് (വൈകീട്ട് 6.25), തൃശ്ശൂർ(7.42), ആലുവ(8.30) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.എറണാകുളം ജങ്ക്ഷൻ-യെലഹങ്ക (06147) : എറണാകുളത്തു നിന്നും ഞായറാഴ്‌ച വൈകീട്ട് 4.20-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30-ന് യെലഹങ്കയിൽ എത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0