4 കോടി രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാൻ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തിയത് അനിയനും സുഹൃത്തുക്കളും. വെങ്കിടേഷിനെ വിജനമായ സ്ഥലത്ത് എത്തിച്ച് ടിപ്പർ ഇടിപ്പിക്കുകയും ശരീരത്തിലൂടെ ലോറി കയറ്റിയിറക്കുകയും ചെയ്തു

Dec 3, 2025 - 16:38
4 കോടി രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാൻ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തിയത് അനിയനും സുഹൃത്തുക്കളും. വെങ്കിടേഷിനെ വിജനമായ സ്ഥലത്ത് എത്തിച്ച് ടിപ്പർ ഇടിപ്പിക്കുകയും ശരീരത്തിലൂടെ ലോറി കയറ്റിയിറക്കുകയും ചെയ്തു

ഹൈദരാബാദ്: ഇൻഷുറൻസ് തുകസ്വന്തമാക്കാൻ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തിയ അനിയനും സുഹൃത്തുക്കളും പിടിയിൽ.തെലങ്കാനയിൽ കരിംനഗർ ജില്ലയിലെ രാമദുഗുയിൽ ആണ് സംഭവം.നാല് കോടി രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാൻ മാനസിക വെല്ലുവിളി നേരിടുന്ന വെങ്കിടേഷ് എന്നയാളെയാണ് അനിയനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്.സംഭവത്തിൽ വെങ്കിടേഷിന്റെ സഹോദരൻ മാമിദി നരേഷ് (30) എന്നയാളാണ് പിടിയിലായത്.ഇയാളുടെ കൂട്ടാളികളായ രാകേഷ് (28), ടിപ്പർ ഡ്രൈവർ പ്രദീപ് എന്നിവരും പിടിയിലായിട്ടുണ്ട്.ബിസിനസിൽ ഉണ്ടായ നഷ്ടം നികത്താനാണ് മാമിദി നരേഷ് സഹോദരനെ വകവരുത്തിയത് എന്നാണ് റിപ്പോർട്ട്.മൂന്ന് വർഷം മുമ്പ് നരേഷ് രണ്ട് ടിപ്പറുകൾ വാങ്ങി വാടകയ്ക്ക് നൽകുന്ന ബിസിനസ് ആരംഭിച്ചിരുന്നു. ബിസിനസിൽ നഷ്‌ടം നേരിട്ടതാണ് ഇയാളെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത്.തുടർന്നാണ് വിശാലമായ പദ്ധതി തയ്യാറാക്കിയ നരേഷ് സഹോദരന്റെ പേരിൽ 4.14 കോടിയുടെ ഇൻഷുറൻസ് എടുക്കുകയായിരുന്നു.തുടർന്ന്, കൂട്ടാളിയായ പ്രദീപിന്റെ സഹായത്തോടെ വെങ്കിടേഷിനെ വിജനമായ സ്ഥലത്ത് എത്തിച്ച് ടിപ്പർ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന്, കൂട്ടാളിയായ പ്രദീപിന്റെ സഹായത്തോടെ വെങ്കിടേഷിനെ വിജനമായ സ്ഥലത്ത് എത്തിച്ച് ടിപ്പർ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.വാഹനം കേടായെന്ന് അറിയിച്ച് വെങ്കിടേഷിനെ ലോറിക്കടിയിൽ കിടത്തി ശരീരത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു. വെങ്കിടേഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.വാഹനം കേടായെന്ന് അറിയിച്ച് വെങ്കിടേഷിനെ ലോറിക്കടിയിൽ കിടത്തി ശരീരത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു. വെങ്കിടേഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0