മനോരമ വധക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവ്; കുറ്റക്കാരനെന്ന വിധിക്ക് പിന്നാലെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി

റിപ്പോർട്ട് :ബൈഷി കുമാർ

Nov 30, 2025 - 09:18
മനോരമ വധക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവ്; കുറ്റക്കാരനെന്ന വിധിക്ക് പിന്നാലെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി

തിരുവനന്തപുരം: പട്ടാപ്പകൽ മധ്യവയസ്കയെ കൊന്ന് കിണറ്റിലെറിഞ്ഞ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 90,000 രൂപ പിഴയും. റിട്ട. ഉദ്യോഗസ്ഥ കേശവദാസപുരം സ്വദേശി മനോരമയെ കൊന്ന് അയൽ വീട്ടിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയെയാണ് തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്.കേസിലെ ഏക പ്രതിയാണ് ആദം അലി. പിഴത്തുക മനോരമയുടെ ഭർത്താവിന് നൽകാനും ലീഗൽ സർവിസ് അതോറിറ്റിക്ക് നിർദേശം നൽകി. ശനിയാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോൾ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ പ്രതി കോടതി മുറിയിൽനിന്ന് ഇറങ്ങിയോടി. തുടർന്ന്, പ്രതിയെ അഭിഭാഷകരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.തൊട്ടടുത്ത വീട്ടിൽ വീട്ടുജോലിക്ക് വന്നതാണ് ആദം അലി. 2022 ആഗസ്റ്റ് ഏഴിനാണ് മുൻകൂട്ടി ആസൂത്രണം നടത്തി കവർച്ചക്കായി മനോരമയുടെ ഭർത്താവ് വീട്ടിലില്ലാത്ത ദിവസം ഇയാൾ എത്തിയത്. കവർച്ചശ്രമത്തിനിടെ മനോരമ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന്, ട്രെയിൻ മാർഗം കേരളംവിട്ട പ്രതിയെ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പിടികൂടുകയായിരുന്നു.കുറ്റകൃത്യം നടന്ന് 63 ദിവസത്തിനുള്ളിലാണ് മെഡിക്കൽ കോളജ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 65 സാക്ഷികളും 30 തൊണ്ടി മുതലും 58 രേഖകളും അടക്കം 300 പേജ് വരുന്ന കുറ്റപത്രമാണ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗിന കുമാരി ഹാജരായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0