തീര്‍ഥാടകരാൽ നിറഞ്ഞ് ശരണ പാത; ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 10 ലക്ഷത്തിലേക്ക്

റിപ്പോർട്ട് :ബൈഷി കുമാർ

Nov 28, 2025 - 15:56
തീര്‍ഥാടകരാൽ നിറഞ്ഞ് ശരണ പാത; ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 10 ലക്ഷത്തിലേക്ക്

ശബരിമല :ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 10,29,451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ദര്‍ശനം നടത്തിയത്. തീര്‍ത്ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച വൈകിട്ട് ഏഴു വരെ 79707 പേരാണ് മലകയറിയത്.

കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ തുടരുന്ന തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.

അതേസമയം ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനു പുറമേ ഇൻ്റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0