ഹോങ്കോങ് തീപിടിത്തം; മരണം 44 ആയി, 279 പേരെ കാണാനില്ല
റിപ്പോർട്ട് :ബൈഷി കുമാർ
ഹോങ്കോങ്: വടക്കൻ തായ്പേയിൽ ബഹുനില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 36 ആയി ഉയർന്നു. 279 പേരെ കാണാതായും ഹോങ് കോങ് ചീഫ് എക്സിക്ക്യൂട്ടീവ് ജോൺ ലീ അറിയിച്ചു. മരിച്ചവരിൽ ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു.തീപിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താനായി പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. 29 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെയായിരുന്നു സംഭവം. 31 നിലകളുള്ള കെട്ടിടത്തിൽനിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നു. വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. 1980-കളിൽ നിർമിച്ച എട്ട് കെട്ടിടങ്ങൾ അടങ്ങുന്ന ഈ ഭാഗത്ത് രണ്ടായിരത്തോളം പാർപ്പിട സമുച്ചയങ്ങളുണ്ട്. ഇവിടെ 4800 പേർ താമസിച്ചിരുന്നു. ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഹോങ്കോങ്ങിലെ വാങ് ഫുക് കോർട്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0