നടി അംബികയുടെ മാതാവ് കല്ലറ സരസമ്മ നിര്യാതയായി

റിപ്പോർട്ട് :ബൈഷി കുമാർ

Nov 27, 2025 - 12:35
നടി അംബികയുടെ മാതാവ് കല്ലറ സരസമ്മ നിര്യാതയായി

പ്രശസ്ത‌ സിനിമ നടിമാരായ അംബികയുടെയുടേയും രാധിയുടേയും മാതാവ് കല്ലറ മുണ്ടോണിക്കര എ ആർ എസ് ഭവനിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യയാണ് കല്ലറ സരസമ്മ എന്ന സരസ്സ മ്മ നിര്യാതയായി.

കല്ലറ എന്ന കൊച്ച് ഗ്രാമത്തിൽനിന്നും കേരളത്തിലും തമിഴ്‌നാട്ടിലുമായി സ്വപരിശ്രമംകൊണ്ട് വെള്ളിത്തിരയിലും ബിസിനസ് രംഗത്തും

ഇടം നേടിയ സരസമ്മ രാഷ്‌ടീയത്തിലും സജീവമായിരുന്നു. കെ കരുണാകരന്റെ അടുത്ത അനുയായി അയാണ് സരസമ്മ അറിയപ്പെട്ടിരുന്നത്.മദ്രാസെന്ന സ്വപ്‌നനഗരിയിൽ സ്വപരിശ്രമത്തിലൂടെ എ ആർ എസ് സ്റ്റുഡിയൊ പോലുള്ള പല ബിസിനസ് സ്ഥാപങ്ങളൂം ഇവർ കെട്ടിപ്പടുത്തു.മലയാള ചലച്ചിത്ര രംഗത്തെ പ്രധാന നായികമാരായിരുന്ന അംബിക,രാധ എന്നിവരുടെ മാതാവ് എന്ന നിലയിലും സരസമ്മ അറിയപ്പെട്ടു.മക്കൾ: അംബിക മല്ലിക ഉദയ ചന്ദ്രിക, (രാധ) മല്ലികാർജുൻ, സുരേഷ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0