ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി പാകിസ്ഥൻ ഉറി വൈദ്യുതി നിലയം ലക്ഷ്യമിട്ടു, തടഞ്ഞത് സിഐഎസ്എഫ്

റിപ്പോർട്ട് :ബൈഷി കുമാർ

Nov 26, 2025 - 12:40
ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി പാകിസ്ഥൻ ഉറി വൈദ്യുതി നിലയം ലക്ഷ്യമിട്ടു, തടഞ്ഞത് സിഐഎസ്എഫ്

ന്യൂഡൽഹി∙ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്. ശ്രമം പരാജയപ്പെടുത്തിയെന്നും നാശനഷ്ടങ്ങളുണ്ടായില്ലെന്നും സേന വ്യക്തമാക്കി. 

ഡ്രോൺ ആക്രമണമാണ് പാക്കിസ്ഥാൻ നടത്തിയത്. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികർക്ക് അവാർഡുകൾ നൽകുന്നതിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഹൽഗാമിലെ ഭീകരാക്രമണത്തിനു മറുപടിയായി മേയ് 6, 7 തീയതികളിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകര–സൈനിക കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. ഇതിനു മറുപടിയായാണ് ഉറിയിലെ വൈദ്യുതി നിലയവും ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നപ്പോൾ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി....

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0