വൈറലായ് സി സി ടി വിയിലൂടെ വോട്ടഭ്യർത്ഥിച്ച് ഇടതുപക്ഷ പ്രവർത്തകർ വീട്ടിൽ ആളില്ലാത്തതിനെ തുടർന്നാണ് CCTV നോക്കിയുള്ള ഈ അഭ്യർത്ഥന .

റിപ്പോർട്ട് :ബൈഷി കുമാർ

Nov 25, 2025 - 09:07
വൈറലായ് സി സി ടി വിയിലൂടെ വോട്ടഭ്യർത്ഥിച്ച് ഇടതുപക്ഷ പ്രവർത്തകർ വീട്ടിൽ ആളില്ലാത്തതിനെ തുടർന്നാണ് CCTV നോക്കിയുള്ള ഈ അഭ്യർത്ഥന .

വൈറലായ് സി സി ടി വിയിലൂടെ വോട്ടഭ്യർത്ഥിച്ച് ഇടതുപക്ഷ പ്രവർത്തകർ

വീട്ടിൽ ആളില്ലാത്തതിനെ തുടർന്നാണ് CCTV നോക്കിയുള്ള ഈ അഭ്യർത്ഥന .തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളം പോരാട്ട ചൂടിലാണ്. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളുടെ വോട്ടഭ്യർത്ഥനകൾ തകൃതിയിൽ നടക്കുകയാണ്. ഇതിനിടെ പാലക്കാട്ടെ വ്യത്യസ്‌തമായ ഒരു വോട്ടഭ്യർത്ഥന സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയാണ്.മണ്ണാർക്കാട് കോട്ടോപാടത്താണ് സംഭവം. വോട്ട് അഭ്യർത്ഥിച്ചു വീട്ടിലെത്തിയപ്പോൾ ആളില്ല. ഇത് കണ്ട ഇടതുപക്ഷ പ്രവർത്തകർ സി സി ടി വി യിലൂടെ വോട്ടഭ്യർത്ഥിച്ച് മടങ്ങുകയായിരുന്നു. 'പിന്നെയ്... അരിവാൾ ചുറ്റിക നക്ഷത്ര..! വോട്ട് ചെയ്യോണ്ടുട്ടോ, കയ്യിന് വേണ്ട.. 'എന്ന് സി സി ടി വി നോക്കി പറഞ്ഞു കൊണ്ട് പ്രവർത്തകർ മടങ്ങുന്നത് വീഡിയോയിൽ കാണാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0