തിരുനാവായയിലെ കുംഭമേള ജനുവരി 18 മുതൽ.സംഘാടകസമിതി യോഗം ചേർന്നു
റിപ്പോർട്ട്: ബൈഷികുമാർ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണം തേടും15 തിരുനാവായ കേരളത്തിലെ കുംഭമേള ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നുവരെ തിരുനാവായയിൽ നടത്താൻ തീരുമാനിച്ചു. ഇതിന്റെ പ്രാരംഭ നട പടിയായി വിപുലമായ സംഘാടകസമിതി യോഗം മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജിൻറെ നേതൃത്വത്തിൽ ചേർന്നു. യോഗത്തിൽ മഹാ മണ്ഡലേശ്വർ അനുഗ്രഹഭാ ഷണം നടത്തി. തിരുനാവായ നാവാമുകുന്ദക്ഷേത്രം സത്രംഹാളിൽ ചേർന്ന യോഗത്തിൽ കോട്ടയ്ക്കൽ കിഴക്കേ കോവിലകം ദിലീപ്രാജ അധ്യക്ഷതവ ഹിച്ചു. ശബരിമല മുൻമേൽ ശാന്തി അരിക്കര സുധീർ നമ്പൂതിരി പ്രഭാഷണം നടത്തി.
കുംഭമേളയിൽ പഴയകാല ത്തു നടന്നതുപോലെ യാഗയജ്ഞങ്ങളും നവയോഗി സംവാദമെന്ന ശാസ്ത്ര വിചാരവും
നടക്കുമെന്ന് മഹാമണ്ഡലേശ്വർ പറഞ്ഞു. ശ്രീചക്രരഥ യാത്രയോടെ തുടക്കംകുറി ക്കും കുംഭമേളയിൽ സ്നാന മുഹൂർത്തങ്ങളാണ് മുഖ്യം. യോഗീശ്വരൻമാരും സന്ന്യാ സിമാരും പങ്കെടുക്കുന്ന മേളയിൽ ലക്ഷങ്ങൾ എത്തുമെന്ന് കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു
കാളികാപീഠം ജൂനാ അഖാഡ ട്രസ്റ്റി കെ. കേശവദാസ് പ്രഖ്യാപനം നടത്തി രവിനാ ഇന്ദ്രപ്രസ്ഥം, സജീഷ് പൊ ന്തള, തന്ത്രവിദ്യാപീഠം അധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, വിനയകുമാർ അങ്ങാടിപ്പുറം,
മധുമേനോൻ തിരുനാവായ എന്നിവർ പങ്കെടുത്തു. മാതാ അമൃതാനന്ദമയി, ആചാര്യ മഹാമണ്ഡലേശ്വർ അവധേശാനന്ദഗിരി മഹാരാജ് എന്നിവർ മുഖ്യരക്ഷാധികാരികളായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു
കേന്ദ്ര-സംസ്ഥാന സർക്കാ രുകളുടെ സഹകരണത്തോടെ വിപുലമായ രീതിയിലാണ് കുംഭമേള നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. വിവിധ കൂടിയാലോചനായോഗങ്ങൾവരും ദിവസങ്ങളിൽ നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0