കണ്ണീരുണങ്ങാത്ത സല്യൂട്ട്: ഭർത്താവിന് അന്ത്യാഭിവാദ്യം അർപ്പിച്ച് വിങ് കമാൻഡർ അഫ്ഷൻ
റിപ്പോർട്ട് :ബൈഷികുമാർ
കണ്ണീരുണങ്ങാത്ത സല്യൂട്ട്: ഭർത്താവിന് അന്ത്യാഭിവാദ്യം അർപ്പിച്ച് വിങ് കമാൻഡർ അഫ്ഷൻ
ദുബായ് എയർ ഷോയിൽ തേജസ് വിമാനാപകടത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമാൻഷ് സ്യാലിന് രാജ്യം വിട നൽകി.
മരണാനന്തര ചടങ്ങുകൾക്കിടെ, ഭർത്താവിന്റെ ഭൗതിക ശരീരത്തിന് അരികിൽ, മകളോടൊപ്പം നിന്ന് സല്യൂട്ട് ചെയ്യുന്ന വിങ് കമാൻഡർ അഫ്ഷന്റെ ദൃശ്യം ഹൃദയഭേദകമായി. ധീരനായകന് യാത്രാമൊഴി നൽകാൻ നാട്ടുകാരും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ ഒത്തുചേർന്നു.
രാജ്യത്തിനായി ജീവൻ നൽകിയ ധീരന് പ്രണാമം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0