വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചു, അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; യുപിയിൽ 45-കാരൻ അറസ്റ്റിൽ
റിപ്പോർട്ട് :ബൈഷി കുമാർ
ലഖ്നൗ: അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ 45-കാരൻ അറസ്റ്റിൽ. വിവാഹം കഴിക്കാൻ സ്ത്രീ സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് പ്രതി ഇമ്രാൻ അവരെ കൊലപ്പെടുത്തിയതെന്ന് യുപി പോലീസ് പറഞ്ഞു. പശ്ചിമബംഗാൾ സ്വദേശിയായ ജോഷിന എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. നവംബർ പതിനാലാം തീയതിയാണ് ഹാഥ്റസ് ജില്ലയിലെ ചാന്ദ്പയിലെ റോഡരികിൽ ജോഷിനയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഇമ്രാൻ അറസ്റ്റിലായത്. ആഗ്രയിലെ താജ്ഗഞ്ച് സ്വദേശിയാണ് ഇയാൾ.ജോഷിനയുടെ മകൾ മുംതാസിന്റെ വിവാഹം ആഗ്രാ സ്വദേശിയായ സത്താർ എന്നയാളുമായി ഏർപ്പെടുത്തിക്കൊടുത്തത് ഇമ്രാൻ ആയിരുന്നുവെന്ന് എസ്‌പി ചിരഞ്ജീവ് നാഥ് സിൻഹ പറഞ്ഞു. ഇമ്രാന്റെ ഭാര്യയുടെ മാതാപിതാക്കൾ പശ്ചിമബംഗാളിൽ ജോഷിനയുടെ അയൽവാസികളായിരുന്നു. ബന്ധുക്കളെ സന്ദർശിക്കാനെത്തിയ ഇമ്രാനും ജോഷിനയും തമ്മിൽ അടുപ്പത്തിലായി. നവംബർ പത്താംതീയതി കൊച്ചുമകളായ മുംതാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ യുപിയിലെത്തി. തുടർന്ന് ഇമ്രാന്റെ വീട്ടിലെത്തി, തന്നെ വിവാഹം ചെയ്യണമെന്ന് നിർബന്ധിച്ചു. എന്നാൽ, ഭാര്യയും മക്കളുമുള്ള ഇമ്രാൻ ഇതിന് വിസമ്മതിച്ചു.തുടർന്ന് നവംബർ 13-ന് കൊൽക്കത്തയിൽ തിരിച്ചുകൊണ്ടുവിടാമെന്ന് പറഞ്ഞ് ജോഷിനയ്ക്കൊപ്പം താൻ യാത്രതിരിച്ചുവെന്ന് ഇമ്രാൻ പോലീസിനോടു പറഞ്ഞു.
ജോഷിനയുമായി ആഗ്രയിലേക്കുള്ള ബസ് കയറിയ ഇമ്രാൻ, അവരുമൊത്ത് ഹാഥ്റസിലെ നഗ്ല ഭസ് ജങ്ഷനിലിറങ്ങുകയും ശേഷം അവരെ കഴുത്തുഞെരിച്ച് മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
അഞ്ചുജില്ലകളിലെ ആയിരത്തിലധികം സിസിടിവികളിൽനിന്നുള്ള ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0