59.6 കിലോമീറ്ററിന്റെ 'ഐഡിയ' വിടാതെ ബെംഗളൂരു നമ്മ മെട്രോ, അടുത്ത ഘട്ടത്തിനും ഗ്രീന്‍ സിഗ്നല്‍

റിപ്പോർട്ട് :ബൈഷി കുമാർ

Nov 18, 2025 - 22:03
59.6 കിലോമീറ്ററിന്റെ 'ഐഡിയ' വിടാതെ ബെംഗളൂരു നമ്മ മെട്രോ, അടുത്ത ഘട്ടത്തിനും ഗ്രീന്‍ സിഗ്നല്‍

ബെംഗളൂരു: നമ്മ മെട്രോ തുംകൂറിലേക്ക് നീട്ടുന്നതിനായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ടെന്‍ഡര്‍ ക്ഷണിച്ചു. 59.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ലൈന്‍ നിലവില്‍ മദാവരയില്‍ നിന്ന് സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സര്‍വീസ് നടത്തുന്ന ഗ്രീന്‍ ലൈനിന്റെ വിപുലീകരണമാണ്.വാര്‍ത്ത

59.6 കിലോമീറ്ററിന്റെ 'ഐഡിയ' വിടാതെ ബെംഗളൂരു നമ്മ മെട്രോ, അടുത്ത ഘട്ടത്തിനും ഗ്രീന്‍ സിഗ്നല്‍

ബെംഗളൂരു നമ്മ മെട്രോ അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക നീക്കത്തിനൊരുങ്ങുന്നു. 18,670 കോടിയുടെ പദ്ധതിക്കായി മറ്റൊരു നിര്‍ണായക ചുവടുവയ്പ്പ്.

ബെംഗളൂരു: നമ്മ മെട്രോ തുംകൂറിലേക്ക് നീട്ടുന്നതിനായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ടെന്‍ഡര്‍ ക്ഷണിച്ചു. 59.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ലൈന്‍ നിലവില്‍ മദാവരയില്‍ നിന്ന് സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സര്‍വീസ് നടത്തുന്ന ഗ്രീന്‍ ലൈനിന്റെ വിപുലീകരണമാണ്.

ബൊമ്മസാന്ദ്ര-ഹൊസൂര്‍ മെട്രോ വികസനം മന്ദഗതിയിലായതോടെ സംസ്ഥാനത്തെ ആദ്യത്തെ അന്തര്‍-നഗര മെട്രോ പദ്ധതിയായി ഇത് മാറും. 18,670 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) പദ്ധതി നടപ്പാക്കുന്നതിന് മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നു.

BMRCL ന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. തത്പര കക്ഷികള്‍ക്ക് ബിഡുകള്‍ സമര്‍പ്പിക്കുന്നതിന് നവംബര്‍ 20 വരെ സമയപരിധി നല്‍കിയിട്ടുണ്ട്. 4.5 ലക്ഷം രൂപയാണ് ഇഎംഡി (ഏണസ്റ്റ് മണി ഡെപ്പോസിറ്റ്). ബിഡ്ഡര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഡിപിആര്‍ തയ്യാറാക്കാന്‍ കുറഞ്ഞത് 4-5 മാസമെങ്കിലും എടുക്കുമെന്നാണ് സൂചനതുംകൂര്‍ അതിവേഗം വ്യാവസായിക കേന്ദ്രമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കണമെന്ന ആവശ്യം വ്യവസായ മേഖലയില്‍ നിന്ന് ശക്തമായി ഉയര്‍ന്നിരുന്നു. സാധ്യതാ പഠനം അനുസരിച്ച്, പാത യാഥാര്‍ഥ്യമായാല്‍ ഒരു ദിശയില്‍ മണിക്കൂറില്‍ 15,000 യാത്രക്കാര്‍ മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്തും.

മദാവരയിലെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിന് (BIEC) സമീപത്തു നിന്ന് ആരംഭിക്കുന്ന 25 എലിവേറ്റഡ് സ്റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത്. ഈ ലൈന്‍ നിലമംഗല, ഡാബാസ്‌പേട്ട്, ക്യാതസാന്ദ്ര തുടങ്ങിയ പ്രധാന ഇടങ്ങളിലൂടെ കടന്നാണ് തുംകൂറില്‍ എത്തുന്നത്.

നിലവില്‍ റോഡ് മാര്‍ഗം തുംകൂറിലേക്കുള്ള യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂറോളം വേണ്ടതുണ്ട്. മെട്രോ യാഥാര്‍ഥ്യമാകുമ്പോള്‍ ഇത് പകുതിയായി കുറയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0