ജയകുമാർ ഐ എ എസ് ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി ചുമതലയേറ്റു
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ പ്രസിഡൻറായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ചുമതലയേൽക്കും. അംഗമായി മുൻ മന്ത്രി കെ. രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേ വസ്വം ബോർഡ് ആസ്ഥാനത്ത് സത്യ പ്രതിജ്ഞ ചെയ്യും. രണ്ട് വർഷത്തേക്കാണ് കാലാവധി.
ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയ കുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വിസിയായി രുന്നു. നിലവിൽ ഐഎംജി ഡയറക്ട റായി തുടരവെയാണ് പുതിയ പദവി. പ്രസിഡൻറായിരുന്ന പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0