ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബംഗളൂരുവിൽ 2030
റിപ്പോർട്ട് :ബൈഷി കുമാർ
ബംഗളൂരുവിൽ ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഒരുങ്ങുന്നു. നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നീളമുള്ള പാലം വരുന്നത്. 2030ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 44.65 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ടത്തിലെ രണ്ട് പാതകളിലായി 37.121 കിലോമീറ്റർ ദൂരമാണ് ഡബിൾ ഡെക്കർ പാലമായി വരുന്നത്. 9,692.33 കോടി രൂപയാണ് ഈ പദ്ധതിയുടെ ആകെ ചെലവ്. കൂറ്റൻ ഫ്ലൈഓവറിന് അഞ്ച് സ്ഥലങ്ങളിൽ പ്രവേശന - പുറത്തേക്കുള്ള വഴികളും ഒൻപത് സ്ഥലങ്ങളിൽ വളവുകളും ഉണ്ടാകും.
കർണാടക സർക്കാർ ഇതിന്റെ 50 ശതമാനം വഹിക്കും. ഗ്രേറ്റർ ബംഗളൂരു അതോറിറ്റി 10 ശതമാനം നൽകും. ബാക്കി 40 ശതമാനം വായ്പയെടുക്കും. ഈ പദ്ധതിയിൽ നിന്ന് മെട്രോ ടിക്കറ്റ് വരുമാനവും റോഡ് ടോൾ വരുമാനവും ചേർത്ത് 16.5% സാമ്പത്തിക ആഭ്യന്തര വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ടോൾ പിരിക്കാൻ പദ്ധതിയിടുന്നുണ്ട്. എന്നാൽ, ടോൾ നിരക്കുകൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് പദ്ധതിയുടെ രൂപകൽപ്പന തയ്യാറാക്കി. വരുന്ന ദിവസങ്ങളിൽ ടെൻഡർ വിളിക്കാനാണ് പദ്ധതി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0