ഇന്ത്യൻ റെയിൽവേ തങ്ങളുടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ജനുവരിയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.
റിപ്പോർട്ട് :ബൈഷി കുമാർ
ഇന്ത്യൻ റെയിൽവേ തങ്ങളുടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ജനുവരിയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.മാർച്ച്‌അവസാനത്തോടെ സമാനമായ എട്ട് റേക്കുകൾ കൂടി നിർമിക്കാനാണ് റെയിൽവേയുടെ ലക്ഷ്യം വെയ്ക്കുന്നത്. ചെന്നൈ പെരമ്ബൂരിലെ ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് ഈ കോച്ചുകൾ നിർമിക്കുന്നത്. ഇവിടെ പ്രതിവർഷം ഏകദേശം 4000 കോച്ചുകൾ നിർമ്മിക്കുന്നുണ്ട്. നിലവിൽ രാജ്യത്തുടനീളമുള്ള 92 വന്ദേ ഭാരത് ട്രെയിനുകൾ ചെയർ-കാർ വകഭേദങ്ങളാണ്. ഇവ പകൽ സമയത്തെ യാത്രകൾക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ ബിഇഎംഎൽ പ്ലാൻ്റിലാണ് കഴിഞ്ഞ വർഷം സ്ലീപ്പർ വകഭേദങ്ങളുടെ നിർമാണം ആരംഭിച്ചത്. 16 കോച്ചുകളുള്ള പ്രോട്ടോടൈപ്പ് പിന്നീട് കൂടുതൽ പരിശോധനകൾക്കായി ഐസ്എഫിലേക്ക് മാറ്റുകയും ഡൽഹിയിലേക്ക് അയക്കുകയും ചെയ്‌തു.'രണ്ട് സ്ലീപ്പർ കോച്ചുകളുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ ജനുവരിയിൽ പൊതുജനങ്ങൾക്കായി തീർച്ചയായും പുറത്തിറക്കും.
രണ്ടാമത്തെ സ്ലീപ്പർ ട്രെയിൻ ഇതിനോടകം തന്നെ പണിപ്പുരയിലാണ്', മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡിടി നെക്സ്റ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്‌തു.'സ്ലീപ്പർ കോച്ചുകളുള്ള ഈ ട്രെയിനുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാൻ സാധ്യതയുള്ളതിനാ, മാർച്ച് അവസാനത്തോടെ എട്ട് അധിക വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനാണ് പദ്ധതി', ഉദ്യോഗസ്ഥൻ
കൂട്ടിച്ചേർത്തു. ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള റൂട്ടിൽ ഒരു സ്ലീപ്പർ കോച്ചുള്ള വന്ദേ ഭാരത് സർവീസ് ആരംഭിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട് . ഈ സർവീസ് ചെന്നൈ വഴിയായിരിക്കും കടന്നുപോകുക. ഗെയിം ചേഞ്ചറാകാൻ വന്ദേഭാരത് സ്ലീപ്പർമണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ ശേഷിയുള്ള ഈ സെമി-ഹൈ-സ്‌പീഡ് ട്രെയിനുകൾ, രാജ്യത്തെ പഴയ രാജധാനി എക്‌സ്പ്രസ് പോലുള്ള ട്രെയിനുകൾക്ക് ആധുനിക ബദലാണ്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്‌തതും തദ്ദേശീയമായി നിർമ്മിച്ചതുമായ ഈ ട്രെയിനുകൾ യാത്രാക്ഷീണം കുറയ്ക്കുന്നതിനായി നിരവധി പ്രത്യേകതകളോടെയാണ് എത്തുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0