ജമ്മുവിൽ പാക് ബന്ധമുള്ള മയക്കുമരുന്ന് സംഘം പിടിയിൽ; 15 കോടി രൂപ വിലമതിക്കുന്ന 3 കിലോ ഹെറോയിൻ പിടികൂടി
റിപ്പോർട്ട് :ബൈഷി കുമാർ
ഡൽഹി: ജമ്മുകശ്‌മീരിൽ മൂന്ന്
കിലോഗ്രാം ഹെറോയിൻ കൈവശം വച്ച രണ്ട് പേരെ ശനിയാഴ്‌ച അറസ്റ്റ് ചെയ്തു. ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് ഇവിടെ നിന്ന് പിടികൂടിയത്. ശാസ്ത്രി നഗറിലെ ഒരു ശ്‌മശാനത്തിന് സമീപത്ത് നിന്നാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.സൗത്ത് സബ് ഡിവിഷണൽ പോലീസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘവും ഗാന്ധി നഗർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുമാണ് ഓപ്പറേഷന് പിന്നിലെന്ന് ജമ്മുവിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്‌പി) ജോഗീന്ദർ സിംഗ് പറഞ്ഞു.കച്ചവടക്കാരിൽ നിന്ന് ഏകദേശം 3.260 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ഈ കണ്ടെത്തൽ മേഖലയിലെ മയക്കുമരുന്ന് കടത്തുകാർക്ക് പ്രധാനമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട്, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0