കാർ വാങ്ങിയത് ലോൺ എടുത്ത്, അച്ഛന്റെ സമ്പാദ്യം സഹോദരിമാർക്ക്: തുറന്ന് പറഞ്ഞ് മാധവ് സുരേഷ്

റിപ്പോർട്ട് :ബൈഷി കുമാർ

Nov 15, 2025 - 19:39
കാർ വാങ്ങിയത് ലോൺ എടുത്ത്, അച്ഛന്റെ സമ്പാദ്യം സഹോദരിമാർക്ക്: തുറന്ന് പറഞ്ഞ് മാധവ് സുരേഷ്

വിലയേറിയ കാർ വാങ്ങിയത് സ്വന്തം പേരിൽ ലോൺ എടുത്താണെന്ന് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. അച്ഛന്റെ പണം അച്ഛനും അമ്മയ്ക്കും റിട്ടയർമെന്റ് ജീവിതത്തിനും സഹോദരിമാരുടെ വിവാഹം നടത്താനുമാണെന്നും മാധവ് സുരേഷ് പറയുന്നു. സുരേഷ് ഗോപിയുടെ മകൻ ആണെന്നുള്ള പ്രിവിലേജ് ഉണ്ടെങ്കിലും പണിയെടുത്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. തനിക്ക് എന്നെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അച്ഛൻ ഉണ്ടാക്കിയ സാമ്പത്തിക സുരക്ഷിതത്വം സഹായിക്കും, പക്ഷേ ആ പ്രിവിലേജ് എല്ലാവര്‍ക്കും ഉണ്ടാകില്ല എന്നറിയാമെന്ന് മാധവ് പറയുന്നു. അച്ഛൻ ബിജെപി മന്ത്രിയായതുകൊണ്ടാണ് തനിക്കെതിരെ ഹേറ്റ് കമന്റുകൾ വരുന്നതെന്നും തന്നെ ട്രോള്‍ ചെയ്യുന്നവരോട് ദേഷ്യമില്ലെന്നും മൈൽസ്റ്റോൺ മേക്കേർസിനു നൽകിയ അഭിമുഖത്തിൽ മാധവ് സുരേഷ് പറഞ്ഞു. 

‘‘ഈയടുത്ത് ഞാനൊരു വണ്ടി എടുത്തിരുന്നു, ഗോൾഫ് ജിടിഐ. കേരളത്തിൽ അതിന്റെ വില 67 ലക്ഷത്തിനു മുകളിലാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ അതിനേക്കാൾ വിലയാണ്. കാർ എടുത്തപ്പോൾ വന്ന കമന്റ് അച്ഛനാണോ മോനാണോ എടുത്തത്, സ്വന്തം കാശിനായാൽ‌ കൊള്ളാമായിരുന്നു എന്നാണ്. ഇപ്പോഴേ സംഭവത്തിന് വ്യക്തത വരുത്താം. ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്. ഇനി ഞാൻ പണിയെടുത്ത് ലോൺ അടയ്ക്കണം. എന്റെ അച്ഛനുണ്ടാക്കി വച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലൈഫിനാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിനുള്ളതാണ്. അല്ലെങ്കിൽ എന്റെ പെങ്ങൾമാരുടെ കല്യാണം നട‌ത്തനാണ്. അതിനു വേണ്ടി അവർ പണം സൂക്ഷിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0