ചങ്ങനാശേരി മാർക്കറ്റിലെ മൂന്നു കടകളിൽ നിന്നു റേഷനരി പിടിച്ച സംഭവം, ജില്ലാ സപ്ലൈ ഓഫിസർ കലക്ടർക്കു റിപ്പോർട്ട് നൽകി. അവശ്യസാധന നിയമപ്രകാരം മൂന്നു പേർക്കെതിരെയും കേസ് എടുക്കാനാണു നീക്കം
റിപ്പോർട്ട് :ബൈഷി കുമാർ
കോട്ടയം: ചങ്ങനാശേരി മാർക്കറ്റിലെ
മൂന്നു കടകളിൽ നിന്നു സൗജന്യ റേഷനരി വാങ്ങി താറാവിന്റെ തീറ്റയാക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം കലക്‌ടർക്കു റിപ്പോർട്ടു നൽകി. റേഷനരി തന്നെയാണ് താറാവിന്റെ തീറ്റയ്ക്കായി എടുത്തതെന്ന് ഭക്ഷ്യവകുപ്പിന്റെ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.റേഷനരിയിലെ ഫോർട്ടിഫൈഡ് അരിയുടെ സാന്നിധ്യം പിടിച്ചെടുത്ത തീറ്റയിൽ നിന്നും കണ്ടെത്തി ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫിസർ കലക്ടർക്ക് കൈമാറി.
അവശ്യസാധന നിയമപ്രകാരം മൂന്ന് പേർ ക്കെതിരെയും കേസ് എടുക്കാനാണ് നീക്കം.കലക്ടറാണു തുടർ നടപടി സ്വീകരിക്കുക. 40 ചാക്കുകളാണു മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയിൽ അനേഷണ സംഘം കണ്ടെത്തിയത്. ചങ്ങനാശേരി കേന്ദ്രീകരിച്ച് വലിയ രീതിയിലാണ് തിരിമറി നടന്നതെന്നു കണ്ടെത്തിയതായും അന്വേഷണം സംഘം പറയുന്നു. സൗത്ത് സോൺ ഡപ്യൂട്ടി സി.വി. മോഹൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകഴിഞ്ഞ ദിവസം ചങ്ങനാശേരി മാർക്കറ്റിലുള്ള 3 പേരെയാണ് തിരിമറി നടത്തിയതിനു സൗത്ത് സോൺ ഡപ്യൂട്ടി റേഷൻ കൺട്രോളറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. റേഷൻ കാർഡ് ഉടമകളിൽ നിന്നു റേഷനരി വാങ്ങി താറാവിന്റെ തീറ്റയാക്കി മറിച്ചു വിൽക്കുന്നവരാണിതെന്ന് സ്ക്വാഡ് പറയുന്നു.റെയ്ഡുകളിൽ നിന്നു രക്ഷപ്പെടാൻ കുത്തരിയോടൊപ്പം, ചാക്കരിയും പച്ചരിയും തീറ്റയിൽ ചേർത്താണ് തിരിമറി സംഘം ചാക്കിൽ കെട്ടി വച്ചിരുന്നത്. ശാസ്ത്രീയ പരിശോധനയിലൂടെ ഫോർട്ടിഫൈഡ് അരിയുടെ സാന്നിധ്യം ഉറപ്പിച്ചു.
റേഷൻ കടകളിൽ നിന്നു ലഭിക്കുന്ന അരിയിൽ 100 കിലോയ്ക്ക് ഒരു കിലോ എന്ന നിലയിലാണ് ഫോർട്ടിഫൈഡ് അരി ഉൾപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് ഫലം അന്വേഷണ സംഘത്തിനു പ്രധാന തെളിവാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0