ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസർക്കാർ. ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല

റിപ്പോർട്ട് :ബൈഷി കുമാർ

Nov 12, 2025 - 17:55
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസർക്കാർ.  ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയക്ക് സമീപം ഉണ്ടായ സ്ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസർക്കാർ.ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവൃത്തിയാണ് ഉണ്ടായതെന്നും ഭീകരവാദത്തിനെതിരെ ഒരുവിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രിസഭാ യോഗം വ്യക്തമാക്കി.

ആക്രമണത്തെ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു.ഭീകരവാദത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെ കണ്ടെത്തുമെന്നും സ്പോൺസർമാരെ ഉൾപ്പടെ ശിക്ഷിക്കുമെന്നും സർക്കാർ പറഞ്ഞു.

സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം നടക്കുകയാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

സ്ഫോടനത്തിൽ ജീവൻ നഷ്ടമായവരോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0