വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഗുജറാത്ത് എ.ടി.എസ്. ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടെ മൂന്ന് ഐ.എസ്.ഐ.എസ് ഭീകരർ അറസ്റ്റിൽ. പിടിയിലായത് ഒരു വർഷമായി നിരീക്ഷണത്തിലായിരുന്ന പ്രതികൾ
റിപ്പോർട്ട് :ബൈഷി കുമാർ
ഡൽഹി: ഇന്ത്യയിലെ വിവിധ
സ്ഥലങ്ങളിവായി ഭീകരാക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതി തകർത്ത് ഗുജറാത്ത് എ.ടി.എസ്.ഗാന്ധിനഗറിലെ അദലാജിന് സമീപം നടത്തിയ തിരച്ചിലിൽ കഴിഞ്ഞ ഒരു വർഷമായി നിരീക്ഷണത്തിലായിരുന്ന മൂന്ന് ഐ.എസ്.ഐ.എസ് ഭീകരരെ ആയുധങ്ങൾ കൈമാറുന്നതിനിടെ എ.ടി.എസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഭീകരാക്രമണ പദ്ധതികൾ ഇവർ ആസൂത്രണം ചെയ്തിരുന്നു. പിടിയിലായവർ രണ്ട് വ്യത്യസ്ത മൊഡ്യൂളുകളിൽ നിന്നുള്ളവരാണെന്നാണ് വിവരം.ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് മൂവരും അറസ്റ്റിലായതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും എ.ടി.എസ്. പറയുന്നു.അറസ്റ്റിലായ മൂന്നു പേരിൽ രണ്ടുപേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്നാമൻ ആന്ധ്രാപ്രദേശ് സ്വദേശിയുമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0