അവൻ വന്നു.... ആൺ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് കത്രീനയും വിക്കിയും

റിപ്പോർട്ട് :ബൈഷി കുമാർ

Nov 7, 2025 - 08:47
അവൻ വന്നു.... ആൺ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് കത്രീനയും വിക്കിയും

ബോളിവുഡ് താര ദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു. താരങ്ങൾ സോഷ്യൽമീഡിയയിലൂടെയാണ് സന്തോഷം പങ്കുവെച്ചത്. സെപ്റ്റംബർ 15 നാണ് ഗർഭിണിയാണെന്ന വാർത്ത കത്രീനയും വിക്കിയും ആരാധകരുമായി പങ്കുവെച്ചത്.

2021 ലായിരുന്നു കത്രീന-വിക്കി വിവാഹം. കത്രീന ഗർഭിണിയാണെന്ന് നേരത്തേ മുതൽ വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രമാണ് ഇക്കാര്യം താരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ആദ്യ ചിത്രമായ ബാഡ്‌സ് ഓഫ് ബോളിവുഡ് പ്രീമിയർ ഷോയ്ക്ക് വിക്കി തനിച്ചായിരുന്നു എത്തിയത്. കത്രീന എത്താതിരുന്നത് ഗർഭിണിയായതിനാലാണെന്ന് ആരാധകർ ചോദിച്ചു തുടങ്ങിയതും അന്നു മുതലാണ്.

ഒടുവിൽ മെറ്റേണിറ്റി ഷൂട്ടിൻ്റെ ചിത്രം പങ്കുവെച്ച് താരങ്ങൾ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ് എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0