അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടു പ്പിൽ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ.
റിപ്പോർട്ട് :ബൈഷി കുമാർ
അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടു പ്പിൽ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ.
മഹാബലിപുരത്ത് നടന്ന പാർട്ടി ജനറൽ കൗൺസലിന്റെയാണ് തീരുമാനം. 2026ൽ സംഖ്യങ്ങളില്ലാതെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ടിവികെ പ്രഖ്യാപിച്ചു. 2000 പാർട്ടി പ്രവർത്തകരെ ഉൾക്കൊള്ളിച്ചു കൊണ്ട് വിജയ് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കരൂർ ദുരന്തത്തിനു പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ് ടിവികെയുടെ മുഖ്യമന്ത്രി പ്രഖ്യാപനം വന്നിരിക്കുന്നത്. ദുരന്തത്തിനു ശേഷം ടിവികെക്ക് തനിച്ച് നിലനിൽപ്പില്ലെന്ന നിരീക്ഷണങ്ങൾ വന്നിരുന്നു. പിന്നാലെയാണ് സഖ്യശ്രമങ്ങളെല്ലാം തന്നെ തള്ളിക്കൊണ്ട് ടിവികെയുടെ ഭാവികാര്യങ്ങൾ
തീരുമാനിക്കുന്നതിനു ചേർന്ന
ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിനു ചേർന്ന ജനറൽ ബോഡി യോഗത്തിന്റെ നിർണായക തീരുമാനമായാണ് വിജയ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും സഖ്യം ഉൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കാൻ വിജയിയെ ചുമതലപ്പെടുത്തിക്കൊണ്ടുമുള്ള തീരുമാനവും വന്നത്.
കരൂർ ദുരന്തത്തിന് പിന്നാലെ 28അംഗ പുതിയ നിർവ്വാഹക സമിതി രൂപീകരിച്ചിരുന്നു. നിർവാഹക സമിതി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ പ്രധാന യോഗമാണിത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0