ബൗളിങ്ങിനിടെ വെള്ളം കുടിക്കാൻ നിന്നു, പിന്നാലെ ഛർദിയും ശാരീരിക അസ്വസ്ഥതയും; യുപിയിൽ 30കാരൻ കുഴഞ്ഞുവീണു മരിച്ചു

റിപ്പോർട്ട് :ബൈഷി കുമാർ

Nov 6, 2025 - 11:14
ബൗളിങ്ങിനിടെ വെള്ളം കുടിക്കാൻ നിന്നു, പിന്നാലെ ഛർദിയും ശാരീരിക അസ്വസ്ഥതയും; യുപിയിൽ 30കാരൻ കുഴഞ്ഞുവീണു മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ 30കാരൻ കുഴഞ്ഞുവീണു മരിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഡെവലപ്മെന്റ് ഓഫീസർ രവീന്ദ്ര അഹിർവാർ ആണ് മരിച്ചത്. ബൗളിങ്ങിനിടെ ബുദ്ധിമുട്ട് തോന്നിയ യുവാവ് ഛർദിക്കുകയും തുടർന്ന് വെള്ളം കുടിച്ചതോടെ ബോധംകെട്ട് വീഴുകയുമായിരുന്നു.ഝാൻസിയിലെ ഇന്റർ കോളേജ് ഗ്രൗണ്ടിലാണ് സംഭവം. കുറച്ച് കാലത്തിന് ശേഷമാണ് യുവാവ് കളിക്കാനെത്തിയത്.

ബോധരഹിതനായ ഉടനെ തന്നെ അടുത്തുള്ള മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും എത്തുമ്പോൾ തന്നെ യുവാവ് മരിച്ചെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു.

'അവൻ സന്തോഷവാനും നല്ല ആരോഗ്യവാനുമായിരുന്നു. കുറേ കാലത്തിന് ശേഷം ഇന്ന് രാവിലെ അവൻ നേരത്തെ എഴുന്നേൽക്കുകയും പിതാവിനൊപ്പംചായ കുടിക്കുകയും ചെയ്തു. പിതാവിനോട് യാത്ര പറഞ്ഞ ശേഷമാണ് ഗ്രൗണ്ടിലേക്ക് കളിക്കാനായി പോയത്,' സഹോദരൻ അരവിന്ദ് അഹിർവാർ പറഞ്ഞു.

ഗ്രൗണ്ടിലെത്തി ഒരു മണിക്കൂറിനകം തന്നെ അവന് എന്തോ പ്രശം സംഭവിച്ചിട്ടുണ്ടെന്ന് കൂട്ടുകാർക്ക് മനസിലായെന്നും അങ്ങനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0