നിനക്ക് വേണ്ടി ഞാൻ എന്റെ ഭാര്യയെ കൊന്നു', സർജൻ കാമുകിക്ക് അയച്ച സന്ദേശം ഡോക്ടർ കൂടിയായ ഭാര്യയെ അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്
റിപ്പോർട്ട് :ബൈഷി കുമാർ
നിനക്ക് വേണ്ടി ഞാൻ എന്റെ ഭാര്യയെ കൊന്നു', സർജൻ കാമുകിക്ക് അയച്ച സന്ദേശം ഡോക്ടർ കൂടിയായ ഭാര്യയെ അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്
ബംഗളൂരു: കർണാടകയിൽ
ഡോക്ടർ കൂടിയായ ഭാര്യയെ സർജൻ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഡെർമറ്റോളജിസ്റ്റ് ആയ ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ സർജൻ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
'നിനക്ക് വേണ്ടി ഞാൻ എന്റെ ഭാര്യയെ കൊന്നു' എന്ന് കാമുകിക്ക് സർജൻ അയച്ച സന്ദേശമാണ് ഫോണിന്റെ ഫോറൻസിക് പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയത്.
ബംഗളൂരുവിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.ജനറൽ സർജൻ ഡോ. മഹേന്ദ്ര റെഡ്ഡി, ഡിജിറ്റൽ പേയ്മെന്റ് ആപ്പിലൂടെ കാമുകിക്ക് അയച്ച സന്ദേശമാണ് അന്വേഷണ സംഘത്തിന് നിർണായക തെളിവായത്.കാമുകിയെ ചോദ്യം ചെയ്യുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാമുകിയുടെ ഐഡന്റിറ്റി അന്വേഷണ സംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മഹേന്ദ്ര റെഡ്ഡിയുടെ ഭാര്യയായ ഡോ. കൃതിക റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ വെച്ച് മയക്കുമരുന്ന് അമിതമായി നൽകിയതിനെ തുടർന്നാണ് കൃതിക മരിച്ചത്.
ഏപ്രിൽ 21നാണ് സംഭവം നടന്നത്. ആറു മാസത്തിന് ശേഷമാണ് മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമിതമായി മയക്കുമരുന്ന് നൽകിയതിനെതുടർന്ന് അസുഖബാധിതയായ കൃതികയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ മരണം സംഭവിച്ചതായും പൊലീസ് പറയുന്നു.
ഫോറൻസിക് പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.പരിശോധനയിൽ കൃതികയുടെ അവയവങ്ങളിൽ അനസ്തെറ്റിക് മരുന്നായ പ്രൊപ്പോഫോളിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
ശക്തമായ അനസ്തെറ്റിക് മരുന്നാണ് പ്രോപ്പോഫോളിൻ.
തുടർന്ന് മഹേന്ദ്ര റെഡ്ഡിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, കാനുല സെറ്റ്, ഇഞ്ചക്ഷൻ ട്യൂബ്, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന തെളിവുകൾ പൊലീസ് കണ്ടെടുത്തു. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മരുമകൻ മകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പൊലീസിൽ പരാതി നൽകി.ഭാര്യയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ മഹേന്ദ്ര തന്റെ വൈദ്യശാസ്ത്ര വൈദഗ്ദ്ധ്യം ഉപയോഗിച്ചതായി സംശയിച്ച പൊലീസ് ഒക്ടോബർ 15നാണ് മഹേന്ദ്രയെ അറസ്റ്റ് ചെയ്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0