ഇംഗ്ലീഷ് അറിയാത്തവർ ട്രക്ക് ഓടിക്കേണ്ട; 7,200 ഡ്രൈവർമാർക്ക് റെഡ് കാർഡ്

റിപ്പോർട്ട് :ബൈഷി കുമാർ

Nov 4, 2025 - 02:44
ഇംഗ്ലീഷ് അറിയാത്തവർ ട്രക്ക് ഓടിക്കേണ്ട; 7,200 ഡ്രൈവർമാർക്ക് റെഡ് കാർഡ്

ഇംഗ്ലീഷ് അറിയാത്തവർ ട്രക്ക് ഓടിക്കേണ്ട; 7,200 ഡ്രൈവർമാർക്ക് റെഡ് കാർഡ്

ന്യൂയോർക്ക്: ഇംഗ്ളീഷ് നന്നായി

അറിയാത്തവർക്ക് ഇനി യു.എസിൽ ട്രക്ക് ഡ്രൈവർ ജോലി ഇല്ല. ഇംഗ്ളീഷ് പ്രാവീണ്യ പരീക്ഷയിൽ തോറ്റ 7,200 വാണിജ്യ ട്രക്ക് ഡ്രൈവർമാരെ ഒറ്റയടിക്ക് അയോഗ്യരാക്കി.ഡ്രൈവർ ജോലി ലഭിക്കണമെങ്കിൽ വാഹനം നന്നായി ഓടിച്ചാൽ മാത്രം പോരാ, ഇംഗ്ലീഷ് നന്നായി അറിയണം. റോഡുകളിൽ വാഹനാപകടങ്ങൾ കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അയോഗ്യരായവരിൽ വംശജരാണ് ഏറെയും. ഇന്ത്യൻ ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എഫ്.എം.സി.എസ്.എ) കണക്കുകൾ പ്രകാരം ജൂലായ്ക്ക് ശേഷം 1,500 പേർക്കെതിരെ നടപടി വന്നിരുന്നു. ഇവരിലും ഇന്ത്യക്കാരാണ് കൂടുതലും.

ഇന്ത്യൻ വംശജരായ 130,000-150,000 പേരാണ് യു.എസിൽ ഡ്രൈവർമാരായി ഉപജീവനം ചെയ്യുന്നത്. അവരെയെല്ലാം നേരിട്ട് ബാധിക്കുന്നതാണ് ഗതാഗത വകുപ്പിന്റെ നടപടി എന്നാണ് സൂചന.റോഡിൽ തത്സമയം നടത്തിയ ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യ പരിശോധനയെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയ നടപടി. യു.എസ് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി സീൻ ഡഫി സ്ഥിതീകരിച്ചു.

ഒക്ടോബറിൽ കാലിഫോർണിയ ഹൈവേയിൽ ട്രക്ക് പാതയോരത്തേക്ക് പാഞ്ഞുകയറി മൂന്നുപേര് മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനായ ഹരീന്ദർ സിംഗ് അനധികൃത കുടിയേറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. ഇയാൾക്ക് കാലിഫോർണിയ കൊമേഴ്‌സ്യൽ ഡ്രൈവർ ലൈസൻസ് (സി.ഡി.എൽ ഉണ്ടെങ്കിലും ഭാഷാപരിശോധനയിൽ പലവട്ടം പരാജയപ്പെട്ടതായും കണ്ടെത്തിയിരുന്നു. ഒബാമ ഭരണത്തിൽ ഈ നിയമത്തിൽഇളവുകൾ ഉണ്ടായിരുന്നെങ്കിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമങ്ങളെല്ലാം വീണ്ടും കർശനമാക്കി. ഇതുപ്രകാരം ഈ വർഷം ജൂൺ 25 മുതൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ പരാജയപ്പെടുന്ന ഡ്രൈവർമാരെ ഉടനടി ഡീബാർ ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0