സി കൃഷ്ണകുമാർ പാലക്കാട്ടെ പ്രവീൺ തൊഗാഡിയ, യഥാർത്ഥ വർഗീയ മുഖം കൂടുതൽ വ്യക്തമായി’: ഡിവൈഎഫ്ഐ

റിപ്പോർട്ട് :ബൈഷി കുമാർ

Dec 24, 2025 - 10:43
സി കൃഷ്ണകുമാർ പാലക്കാട്ടെ പ്രവീൺ തൊഗാഡിയ, യഥാർത്ഥ വർഗീയ മുഖം കൂടുതൽ വ്യക്തമായി’: ഡിവൈഎഫ്ഐ

സി കൃഷ്ണകുമാർ പാലക്കാട്ടെ പ്രവീൺ തൊഗാഡിയയെന്ന് ഡി വൈ എഫ് ഐ. യൂണിറ്റ് കമ്മിറ്റികൾ കരോൾ നടത്തുമെന്നും ഡി വൈ എഫ് ഐ പറഞ്ഞു. ആര്‍ എസ് എസ് ആക്രമണത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതിലൂടെ കൃഷ്ണകുമാറിന്റെ യഥാർത്ഥ വർഗീയ മുഖം കൂടുതൽ വ്യക്തമായി. ഒരു വശത്ത് ക്രിസ്റ്റ്യൻ ഔട്ട്റീച്ച് ക്യാമ്പയിനുമായി കേക്കുമായി അരമനയിലും, പള്ളികളിലും കയറി ഇറങ്ങുന്ന ബി ജെ പിയുടെയും, കൃഷ്ണകുമാറിന്റെയും യഥാർത്ഥ മുഖമാണ് വ്യക്തമായതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.അതേസമയം, പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ആക്രമിച്ച കുട്ടികളുടെ കരോൾ സംഘത്തിലെ കുട്ടികൾ മദ്യപിച്ചാണ് എത്തിയതെന്നാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ പരാമര്‍ശം നടത്തിയത്. മാന്യമല്ലാതെ കരോൾ നടത്തിയാൽ അടി കിട്ടുമെന്ന് ഷോൺ ജോർജും പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രിയാണ് പാലക്കാട് പുതുശ്ശേരിയിൽ വെച്ച് പ്രദേശവാസികളായ കുട്ടികളുടെ കരോൾ സംഘത്തെ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജ് ആക്രമിച്ചത്. പരാതിയെ തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്ത് റിമാൻഡ് ചെയ്തു. കരോൾ സംഘം മദ്യപിച്ച് മനപ്പൂർവം പ്രകോപനം ഉണ്ടാക്കിയെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0