യാത്രക്കാർക്ക് കോളടിച്ചു; 124 സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം ബസുകളും 45 ഫാസ്‌റ്റ്‌ പാസഞ്ചർ ബസുകളും ഉടൻ നിരത്തിലേക്ക്

റിപ്പോർട്ട് :ബൈഷി കുമാർ

Dec 24, 2025 - 10:27
യാത്രക്കാർക്ക് കോളടിച്ചു; 124 സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം ബസുകളും 45 ഫാസ്‌റ്റ്‌ പാസഞ്ചർ ബസുകളും ഉടൻ നിരത്തിലേക്ക്

കെഎസ്ആർടിസിയിൽ വീണ്ടും പുതിയ ചുവടുവയ്പ്പ്. നോൺ എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം ബസുകളുടെ വൻ ശ്രേണി നിരത്തിലിറക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി.ഒരു മാസത്തിനുള്ളിൽ 124 ബസുകൾ പുതുതായി സർവീസ് ആരംഭിക്കും. ഇവയിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ 20 എണ്ണം ശബരിമല സർവീസിനുവേണ്ടിയാണ് ഉപയോഗിക്കുക. സൂപ്പർഫാസ്‌റ്റിനേക്കാൾ സ്‌റ്റോപ്പുകൾ കുറവായ ഇവയുടെ ചാർജിൽ 10 രൂപയുടെ വ്യത്യാസം ഉണ്ടാകും. സ്ഥിരമായി വരുമാനം ഉയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്‌ പുതിയ സർവീസുകൾ പുറത്തിറക്കുന്നത്.ഫാസ്റ്റ് പാസഞ്ചർ ശ്രേണിയിൽ 45 ഫാസ്‌റ്റ്‌ പാസഞ്ചർ ബസുകളും ഉടൻ നിരത്തിലിറങ്ങും. 60 സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം ബസുകളും 20 ഫാസ്‌റ്റ്‌ പാസഞ്ചർ ബസുകളും രണ്ട് മാസം മുൻപ് രണ്ട് മാസം മുൻപ് പുറത്തിറക്കിയിരുന്നു.

പുതിയ സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം ബസുകൾ കൂടി നിരത്തിലെത്തുന്നതോടെ ശരാശരി പ്രതിദിന ടിക്കറ്റ്‌ കലക്‌ഷൻ 9.30 കോടിക്ക്‌ മുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16ന്‌ എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.77 കോടി രൂപ നേടിയിരുന്നു.അതേസമയം മൂന്നാറിലേക്ക്‌ രണ്ടാമത്തെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസും ഉടൻ സർവീസ് ആരംഭിക്കും. ഈ മാസം അവസാനത്തോടെ ബസ് സർവീസ് ഉദ്‌ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഒരുവർഷത്തിനുള്ളിൽ മൂന്നാറിലെത്തിക്കുന്ന രണ്ടാമത്തെ ഡബിൾ ഡക്കർ ആണിത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0