സാംബൽപൂർ എയർസ്ട്രിപ്പ് പരീക്ഷഹാളായി മാറിയപ്പോൾ; വൈറലായ വീ‍ഡിയോയുടെ പിന്നിലെ കഥയറിയാം

റിപ്പോർട്ട് :ബൈഷി കുമാർ

Dec 22, 2025 - 09:03
സാംബൽപൂർ എയർസ്ട്രിപ്പ് പരീക്ഷഹാളായി മാറിയപ്പോൾ; വൈറലായ വീ‍ഡിയോയുടെ പിന്നിലെ കഥയറിയാം

ഒ‍ഡീഷ ​ഹോം ​ഗാർഡ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് 8000-ത്തിലധികം ഉദ്ദ്യോ​ഗാർത്ഥികളെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ സാംബൽപൂർ എയർസ്ട്രിപ്പ് പരീക്ഷഹാളായി മാറി. ആ വീഡിയോ ഒരു തമാശയല്ല, പകരം അതിലൂടെ കാണിച്ച് തരുന്നത് രാജ്യത്ത് വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയുടെ നേർക്കാഴ്ച്ചയാണ്.

സാംബൽപൂർ ജില്ലയിലെ 24 പൊലീസ് സ്റ്റേഷനുകളിലേയ്ക്കായി 187 ഒഴിവുകൾ നികത്തുന്നതിനായാണ് പരീക്ഷ നടത്തിയത്. തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ യോ​ഗ്യത അഞ്ചാം ക്ലാസാണ്. 800-ത്തിലധികം ഉദ്ദ്യോ​ഗാർത്ഥികൾ പരീക്ഷയ്ക്കായി എത്തിയപ്പോൾ പരീക്ഷഹാൾ തിരഞ്ഞെടുക്കുന്നത് അധികൃതർക്ക് വെല്ലുവിളിയായി മാറി. അങ്ങനെയാണ് സാംബൽപൂർ പൊലീസ് റോഡ് പരീക്ഷ ബാളായി തിരഞ്ഞെടുത്തത്. എഴുത്ത് പരീക്ഷയിൽ യോ​ഗ്യത നേടുന്നവർ അടുത്ത് ഘട്ടത്തിലേയ്ക്ക് പോകും.എന്നാൽ ബിരുദതല യോ​ഗ്യതയുള്ളവരും ബിരു​ദാനന്തര ബിരുദം, ടെക്ക്നിക്കൽ മാനേജ്മെന്റെ് ബിരുദം പോലുമുളളവർ ഉദ്ദ്യോ​ഗാർത്ഥികളായി ഉണ്ടായിരുന്നു. തൊഴിലില്ലായ്മ മാത്രമല്ല ഉള്ള അവസരങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ രീതിയെക്കുറിച്ചും ഇന്റർനെറ്റിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. 24 വയസ്സിന് താഴെയുള്ള ഇന്ത്യക്കാരിൽ 18% പേരും തൊഴിലില്ലാത്തവരാണെന്ന് ഇന്റർ നാഷണൽ ലേബർ ഓർ​ഗനൈസേഷൻ പറയുന്നു. ഒഡീഷയിൽ ഹോം ​ഗാർഡ് നിമനങ്ങൾ കരാർ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നതെങ്കിലും സംസ്ഥാന സർക്കാർ അവർക്ക് 639 രൂപയാണ് പ്രതിദിന ഡ്യൂട്ടി അലവൻസായി നൽകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0