ഹൃദയപൂര്‍വം കൊച്ചിയിലേക്ക്: ഹൃദയവുമായി വീണ്ടും എയർ ആംബുലൻസ്, 22- കാരിയില്‍ മിടിക്കും

റിപ്പോർട്ട് :ബൈഷി കുമാർ

Dec 22, 2025 - 08:57
ഹൃദയപൂര്‍വം കൊച്ചിയിലേക്ക്: ഹൃദയവുമായി വീണ്ടും എയർ ആംബുലൻസ്, 22- കാരിയില്‍ മിടിക്കും

മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് പോകുക. കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുക. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചാണ് ഷിബു മരിച്ചത്.ഷിബുവിൻ്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, രണ്ട് നേത്ര പടലങ്ങൾ, ചര്‍മ്മം എന്നിവയാണ് ദാനം ചെയ്തത്. കേരളത്തിൽ ആദ്യമായാണ് ഒരാള്‍ ചര്‍മ്മം ദാനം ചെയ്യുന്നത്. നിലവിൽ ചര്‍മ്മം, സ്കിൻ ബാങ്കിൽ സൂക്ഷിക്കും.രാജ്യത്ത് ആദ്യമായാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്യ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള 22 വയസ്സുള്ള പെൺകുട്ടിക്കാണ് ഹൃദയം മിടിക്കുക. ഡോക്ടർ ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0