പുൽക്കൂട്ടിൽ പിറന്ന പൈതലിനെപ്പോലെ അവൻ… അമ്മത്തൊട്ടിലിലെ ആ നക്ഷത്രം ഇനി ‘ലിയോ’

റിപ്പോർട്ട് :ബൈഷി കുമാർ

Dec 22, 2025 - 05:40
പുൽക്കൂട്ടിൽ പിറന്ന പൈതലിനെപ്പോലെ അവൻ… അമ്മത്തൊട്ടിലിലെ ആ നക്ഷത്രം ഇനി ‘ലിയോ’

ക്രിസ്തുമസ് രാവുകൾക്കായി നഗരം നക്ഷത്രവിളക്കുകൾ കൊളുത്തി കാത്തിരിക്കെ, അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥി കൂടി എത്തിച്ചേര്‍ന്നു. ക‍ഴിഞ്ഞ ദിവസം (ഞായർ) രാത്രി 9.40ന് ആണ് ഒരു ആൺകുരുന്നു കൂടി അമ്മത്തൊട്ടിലിലേക്ക് എത്തിച്ചേര്‍ന്നത്. ഒരു നിമിഷത്തെ അനാഥത്വത്തിന്റെ നോവ് മറികടന്ന്, ആയിരം കൈകളുടെ കരുതലിലേക്കെത്തിയ ആ കുഞ്ഞിന് അമ്മത്തൊട്ടിലിലുള്ളവര്‍ ‘ലിയോ’ എന്ന പേര് നല്‍കി.

ആകാശത്ത് തിളങ്ങിനിൽക്കുന്ന ഒരു നക്ഷത്രസമൂഹത്തിന്റെ പേരാണ് ലിയോ എന്ന് അവര്‍ പറഞ്ഞു. നക്ഷത്രങ്ങളെ നോക്കി വഴി കണ്ടെത്താൻ പഠിച്ച മനുഷ്യരാശിയുടെ ചരിത്രം പോലെ, ലിയോയും വരുംകാലത്തിന് ഒരു വഴികാട്ടിയായി മാറട്ടെയെന്ന് അവര്‍ ആശംസിച്ചു.ജനിച്ച് വീണ നിമിഷം തന്നെ അതിജീവനത്തിനായി പോരാടേണ്ടി വന്ന കുഞ്ഞിന്റെ ഉള്ളിലെ കരുത്തിനാണ് സിംഹം എന്ന് അര്‍ഥം വരുന്ന പേര് നല്‍കിയതെന്ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0