രൂപയുടെ മൂല്യത്തിലെ ഇടിവ്; ബൈക്കുകൾക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി ബി എം ഡബ്ല്യു
റിപ്പോർട്ട് :ബൈഷി കുമാർ
ബി എം ഡബ്ല്യുവിന്‍റെ കാറുകൾക്ക് മാത്രമല്ല, ബൈക്കുകൾക്കും ഇന്ത്യയിൽ പ്രിയമേറെയാണ്. ഇന്ത്യയിലെ പ്രീമിയം ഇരുചക്ര വാഹന വിപണിയെ പറ്റി പറയുമ്പോൾ ഈ മൂന്നക്ഷരങ്ങളെ ഉൾപ്പെടുത്താതെ പറയാനാകില്ല. പ്രീമിയം മോഡലുകളാണെകിലും സാധാരണക്കാരനെ വരെ കൊതി പിടിപ്പിക്കുന്ന ബി എം ഡബ്ല്യു ഇപ്പോൾ ആരാധകർക്ക് ഞെട്ടലുണ്ടാക്കുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ്.
അടുത്ത വർഷം ജനുവരി ഒന്ന് മുതൽ തങ്ങളുടെ ഇരുചക്ര വാഹങ്ങൾക്ക് വിലവർധിപ്പിക്കും എന്ന വിവരമാണ് കമ്പനി പങ്കുവച്ചിരിക്കുന്നത്. വിപണിയിലെ ഇന്ത്യൻ രൂപയുടെ ദയനീയ പ്രകടനമാണ് വില കൂടാനുള്ള മൂലകാരണം. നിലവിലുള്ള ബി എം ഡബ്ല്യു മോഡലുകളിൽ 6 ശതമാനം വരെയാണ് വില വർദ്ധനവ് ഉണ്ടാവുക. വാഹന നിർമാണത്തിൽ നിരന്തരമായി ചെലവ് കൂടുന്നതും, ഡോളറിനും യൂറോയ്ക്കുമെതിരെ രൂപ ഇടിഞ്ഞു താഴുന്നതും തീരുമാനത്തിന് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു.അസംസ്കൃത വസ്തുക്കൾ, ലോജിസ്റ്റിക്സ് ചെലവുകളും വില വർധിപ്പിക്കാൻ തങ്ങളെ നിർബന്ധിതരാക്കിയതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ സിഇഒ ഹർദീപ് സിംഗ് ബ്രാർ പറയുന്നു. അതേസമയം, അതേസമയം, അടുത്ത വർഷം തന്നെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് പുതിയ മോഡലുമായി കമ്പനി എത്തും എന്നുള്ളത് ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0