20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ

റിപ്പോർട്ട് :ബൈഷി കുമാർ

Dec 17, 2025 - 07:18
20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ

തൃശൂര്‍: വടക്കാഞ്ചേരി ഓട്ടുപാറയില്‍നിന്നു 20 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി നസീറൂള്‍ ഹുസൈനെ (29) എക്‌സൈസ് റേഞ്ച് ഇന്‍സെപ്‌റക്ടര്‍ ജീന്‍ സൈമണും സംഘവും അറസ്റ്റ് ചെയ്തു. വിപണിയില്‍ ഉദ്ദേശം 5,00,000 വില മതിക്കുന്ന മയക്കു മരുന്നാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് ''തന'' എന്നറിയപ്പെടുന്നു. ഒരു തവണ ഉപയോഗിച്ചാല്‍ തന്നെ ലഹരിക്ക് അടിമപ്പെടുന്ന ഇത്തരം മയക്കു മരുന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് നാട്ടിലെത്തുന്നത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലാക്കി ഒരു ഡപ്പിക്ക് 500 രൂപ മുതല്‍ വിലക്കാണ് വിപണില്‍ വിറ്റു വരുന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു എം.കെ., പ്രശാന്ത് വി., കൃഷ്ണകുമാര്‍ പി.പി., കെ.വി. ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ യതുല്‍ കൃഷ്ണ, സനിഷ്, പ്രിവെന്റീവ് ഓഫീസര്‍ സന്തോഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ നൂര്‍ജ, സോന, എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0