വർക്കലയിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രസന്നൻ വൈഷ്ണവ് രാജിവെച്ചു.

വർക്കലയിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രസന്നൻ വൈഷ്ണവ് രാജിവെച്ചു.

May 24, 2025 - 14:05
വർക്കലയിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രസന്നൻ വൈഷ്ണവ് രാജിവെച്ചു.

വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും വർക്കല ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രസന്നൻ വൈഷ്ണവ് പാർട്ടിയിൽ നിന്നും രാജിവെച്ചതായി വാർത്താ കുറിപ്പിൽ അറിയിച്ചു. കോൺഗ്രസ് പാർട്ടിയുടെ വർക്കലയിലെയും ഇലകമൺ ഗ്രാമ പഞ്ചായത്തിലെയും യുഡിഎഫിന്റെയും പാർട്ടിയുടെ മണ്ഡലം കമ്മറ്റികളിലും തന്നെയും മുതിർന്ന നേതാക്കളെയും സംഘടന കാര്യങ്ങൾ അറിയിക്കാതെ ഏകപക്ഷീയമായി പാർട്ടിയുടെ ചില ഉന്നത നേതാക്കൾ നിലപാട് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് ആണ് രാജിവെക്കുന്നതെന്ന് പ്രസന്നൻ വൈഷ്ണവ് പറഞ്ഞു വർക്കല മേഖലയിലെ പാർട്ടിയുടെ പദവികളിൽ കുടുംബാധിപത്യം സ്ഥാപിക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. അതിന് പിന്തുണയുമായി കോൺഗ്രസിലെ ചില പ്രമുഖ നേതാക്കൾ ഒത്താശ ചെയ്യുന്നു. പാർട്ടിയുടെ തെറ്റായ സമീപനങ്ങളെക്കുറിച്ച് ഡി സി സി യിലും കെപിസിസി യിലും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കോർ കമ്മറ്റികളും രൂപീകരിക്കുകയും ചെയ്തു ഈ കോർ കമ്മിറ്റികളിൽ ഒരു ഗ്രൂപ്പിന്റെ നേതാക്കന്മാരാണ് പ്രശന പരിഹാരത്തിനായി നിയമിക്കപ്പെട്ടത്. ഇവരാകട്ടെ മുൻ ജനപ്രതിനിധിയുടെ താല്പര്യത്തിന് വഴങ്ങി ഏകപക്ഷീയമായ നിലപാടുകളാണ് സ്വീകരിച്ചു പോരുന്നത്. ഒരു വിഭാഗം കമ്മ്യൂണിറ്റിയെ തെരഞ്ഞു പിടിച്ച് പാർട്ടിയുടെ സ്ഥാനമാനങ്ങളിൽ നിന്നും ഒഴിവാക്കുന്നതും സംഘടനയെ ദുർബലപ്പെടുത്തി വരികയാണ്

കോൺഗ്രസ് പാർട്ടിയുടെ നേതാക്കന്മാരുടെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തന്റെ രാജി എന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ രാജിവെക്കുമെന്നും തന്റെ രാജി സംബ ന്ധിച്ച കത്ത് വർക്കല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ൻ റോയി കൈമാറിയതായും പ്രസന്നൻ വൈഷ്ണവ് വാർത്താക്കുറിപ്പിൽ അറിയിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0