വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം; സർക്കാർ നടത്തിയത് വലിയ ഇടപെടലെന്ന് മന്ത്രി റിയാസ്

കൽപ്പറ്റ: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച്ച നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മാനന്തവാടി പഴശ്ശി പാർക്കിൽ സോർബിങ് ബോൾ, മൾട്ടി സീറ്റർ സീ സോ, മൾട്ടി പ്ലേ ഫൺ സിസ്റ്റം -3, മെറി ഗോ റൗണ്ട്, ബഞ്ച്, വാട്ടർ കിയോസ്ക് എന്നിവ ആധുനിക രീതിയിൽ ഒരുക്കിയിട്ടുണ്ട്.
വിനോദസഞ്ചാര, പൊതുമരാമത്ത് മേഖലകൾക്ക് മാനന്തവാടി മണ്ഡലം പരിപൂർണ്ണ പിന്തുണയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ ജില്ലയിലെ വിനോസഞ്ചാര മേഖലയുടെ വികസനത്തിനായി സർക്കാർ നടത്തിയത് വളരെ വലിയ ഇടപെടലുകളാണ്. വയനാട്ടിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കൂടുതലാണ്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി വയനാട് മാറി കഴിഞ്ഞതായും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
നെട്ടറ പാലം നാടിന് സമർപ്പിച്ചു
അടിസ്ഥാന പശ്ചാത്തല മേഖലയിൽ സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി റിയാസ് ഇന്നവലെ പറഞ്ഞിരുന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെകാളിന്ദി പുഴക്ക് കുറുകെ 12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്‌ബിയിലുൾപ്പെടുത്തിയാണ് പാലം പൂർത്തീകരിച്ചത്
.കാളിന്ദി നദിക്കു കുറുകെ 25 മീറ്റർ നീളത്തിൽ രണ്ട് സ്‌പാനുകൾ അടങ്ങിയ ആർസിസിടി ഭീം സ്ലാബ് തരത്തിലുള്ള പാലമാണ് നിർമിച്ചത്. 56.7 മീറ്റർ നീളമുള്ള പാലത്തിന്റെ ആകെ വീതി 11 മീറ്ററാണ്. 8 മീറ്റർ വിതിയിൽ ബിസി സർഫേസിങ് പൂർത്തിയാക്കി. കാൽനട യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഇരുഭാഗവും നടപാതയും പൂർത്തികരിച്ചിട്ടുണ്ട്.
What's Your Reaction?






