'ലോറി പെട്ടെന്ന് ട്രാക്കുമാറിയപ്പോൾ ഒന്നും ചെയ്യാനായില്ല, കാർ ചെന്നിടിച്ചു'; ഉള്ളിലുണ്ടായിരുന്നവർ കുഴഞ്ഞുമറിഞ്ഞു, ഡ്രൈവർ അനീഷ്

Jun 6, 2025 - 18:37
'ലോറി പെട്ടെന്ന് ട്രാക്കുമാറിയപ്പോൾ ഒന്നും ചെയ്യാനായില്ല, കാർ ചെന്നിടിച്ചു'; ഉള്ളിലുണ്ടായിരുന്നവർ കുഴഞ്ഞുമറിഞ്ഞു, ഡ്രൈവർ അനീഷ്

സേലം: മുന്നിൽ സഞ്ചരിച്ച ലോറി അപ്രതീക്ഷിതമായി പെട്ടെന്ന് ട്രാക്കുമാറി സഞ്ചരിച്ചതാണ് കാർ അപകടത്തിൽപ്പെടാൻ കാരണമായതെന്ന് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൻ്റെ ഡ്രൈവർ അനീഷ് പാച്ചു. ഇടത് ട്രാക്കിലൂടെയായിരുന്നു കാർ സഞ്ചരിച്ചിരുന്നത്. വലതുവശത്തൂടെ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് കട്ട് ചെയ്ത് ഇടതുവശത്തേക്ക് കയറിയതോടെ ചെന്നിടിക്കുകയായിരുന്നു. പെട്ടെന്ന് ലോടി ട്രാക്ക് മാറി കയറിയതാണ് അപകടത്തിന് കാരണമായതെന്നും അനീഷ് പറഞ്ഞു.

ലോറി ട്രാക്കുമാറി കയറിയതോടെ ഒന്നും ചെയ്യാൻ സാധിച്ചില്ല. ലോറിക്ക് പിന്നിൽ ഇടിച്ചതോടെ കാർ വലതുവശത്തെ ട്രാക്കിലേക്ക് ഉരഞ്ഞ് നീങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ കുഴഞ്ഞുമറിഞ്ഞു. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന മലയാളിയുടെ വാഹനം അതുവഴി എത്തുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയിൽ ഷൈനിൻ്റെ പിതാവ് മൂളുകയും അനങ്ങുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാർ വന്നിടിച്ചതിൻ്റെ പാടുകളും കേടുപാടുകളും കർണാടക രജിസ്ട്രേഷനിലുള്ള ലോറിക്ക് പിന്നിലുണ്ട്. കാർ സംഭവസ്ഥലത്ത് നിന്ന് നീക്കി പോലീസ് സ്റ്റേഷൻ പരിധിയിലേക്ക് എത്തിച്ചു. ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടന്നു. ലോറി ഡ്രൈവറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

അപകടത്തിൽ മരിച്ച സിപി ചാക്കോയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വൈകാതെ വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള ഷൈൻ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല. കാറിൻ്റെ എയർബാഗ് കൃത്യമായി പ്രവർത്തിച്ചതിനാലാണ് മുന്നിലിരുന്നവർ രക്ഷപ്പെട്ടത്.

ഇന്ത്യ

വാര്‍ത്ത

ഗള്‍ഫ്

ഐപിഎൽ

സിനിമ

കായികം

ടിവി

ലൈഫ്സ്റ്റൈൽ

ജ്യോതിഷം

ചുരുക്കം

ഓപ്പറേഷൻ സിന്ദൂർ

സർക്കാർ പദ്ധതികൾ

malayalam Newslatest newsindia newsCar Driver Talking About Shine Tom Chacko Car Accident At Tamil Nadu

'ലോറി പെട്ടെന്ന് ട്രാക്കുമാറിയപ്പോൾ ഒന്നും ചെയ്യാനായില്ല, കാർ ചെന്നിടിച്ചു'; ഉള്ളിലുണ്ടായിരുന്നവർ കുഴഞ്ഞുമറിഞ്ഞു, ഡ്രൈവർ അനീഷ്

മുന്നിൽ സഞ്ചരിച്ച ലോറി അപ്രതീക്ഷിതമായി പെട്ടെന്ന് ട്രാക്കുമാറി സഞ്ചരിച്ചതാണ് കാർ അപകടത്തിൽപ്പെടാൻ കാരണമെന്ന് ഡ്രൈവർ അനീഷ് പാച്ചു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ കുഴഞ്ഞുമറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച സിപി ചാക്കോയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

Follow

Authored by: ജിബിൻ ജോർജ്

Updated: 6 Jun 2025, 2:42 pm|Samayam Malayalam

ഹൈലൈറ്റ്:

ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ടു.

ലോറി അപ്രതീക്ഷിതമായി ട്രാക്കുമാറിയതാണ് അപകടകാരണമെന്ന് ഡ്രൈവർ.

പോലീസ് അന്വേഷണം ആരംഭിച്ചു.

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. (ഫോട്ടോസ്- Samayam Malayalam)

ഒരു ലളിതമായ ട്രിക്ക് ആളുകളെ മുമ്പെങ്ങുമില്ലാത്തവിധം ശരീരഭാരം കുറയ്ക്കുന്നു

പുതിയ ഭാരം നഷ്ടം

|

Sponsored

സേലം: മുന്നിൽ സഞ്ചരിച്ച ലോറി അപ്രതീക്ഷിതമായി പെട്ടെന്ന് ട്രാക്കുമാറി സഞ്ചരിച്ചതാണ് കാർ അപകടത്തിൽപ്പെടാൻ കാരണമായതെന്ന് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൻ്റെ ഡ്രൈവർ അനീഷ് പാച്ചു. ഇടത് ട്രാക്കിലൂടെയായിരുന്നു കാർ സഞ്ചരിച്ചിരുന്നത്. വലതുവശത്തൂടെ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് കട്ട് ചെയ്ത് ഇടതുവശത്തേക്ക് കയറിയതോടെ ചെന്നിടിക്കുകയായിരുന്നു. പെട്ടെന്ന് ലോടി ട്രാക്ക് മാറി കയറിയതാണ് അപകടത്തിന് കാരണമായതെന്നും അനീഷ് പറഞ്ഞു.

ലോറിയുടെ പിന്നിലേക്ക് ഷൈൻ സഞ്ചരിച്ച കാർ ഇടിച്ചുകയറിയെന്ന് ദൃക്സാക്ഷികൾ; വാഹനത്തിൻ്റെ മുൻഭാഗം പൂർണമായി തകർന്നു

ലോറി ട്രാക്കുമാറി കയറിയതോടെ ഒന്നും ചെയ്യാൻ സാധിച്ചില്ല. ലോറിക്ക് പിന്നിൽ ഇടിച്ചതോടെ കാർ വലതുവശത്തെ ട്രാക്കിലേക്ക് ഉരഞ്ഞ് നീങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ കുഴഞ്ഞുമറിഞ്ഞു. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന മലയാളിയുടെ വാഹനം അതുവഴി എത്തുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയിൽ ഷൈനിൻ്റെ പിതാവ് മൂളുകയും അനങ്ങുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Sponsored Links

You May Like

15 വർഷമായി ഷുഗർ ലെവൽ പ്രശ്നം? വിഷമിക്കേണ്ട, നിയന്ത്രിക്കാൻ ഇവിടെ വായിക്കുക

sheopals diabetes

  by Taboola

ബന്ധപ്പെട്ട വാർത്തകൾ

മകനെവിട്ടുകിട്ടിയോ ഡിവോഴ്‌സായോ! കുഞ്ഞിനെ കാണാനുള്ള അനുവാദം നിഷേധിച്ചിരുന്നു; ഡിവോഴ്സ് ചെയ്യാതെയാണോ വിവാഹം; നൂറു ചോദ്യങ്ങൾ ഒറ്റ ഉത്തരം; അപ്പന്റെയും മോനെയും ചിത്രങ്ങൾക്ക് നിറഞ്ഞ സ്നേഹം!

100 കോടി തന്നാലും അദ്ദേഹത്തിനൊപ്പം അഭിനയിക്കില്ല! നയന്‍താര ഇങ്ങനെയൊരു തീരുമാനം എടുത്തതിന് കാരണം?

250 രൂപയിൽ നിന്നും 20 ലക്ഷം മാസവരുമാനത്തിലേക്ക്! കിട്ടുന്നകാശൊക്കെ സേവിങ്‌സായി മാറ്റുന്നു; 73 മില്യൺ ആളുകളെ സ്വന്തമാക്കി ‪KL BRO Biju Rithvik

ഇന്ത്യ ഈ വര്‍ഷം തകര്‍ക്കും; ആവേശമാകാന്‍ ഇതാ സൂപ്പര്‍ പരമ്പരകള്‍

കാർ വന്നിടിച്ചതിൻ്റെ പാടുകളും കേടുപാടുകളും കർണാടക രജിസ്ട്രേഷനിലുള്ള ലോറിക്ക് പിന്നിലുണ്ട്. കാർ സംഭവസ്ഥലത്ത് നിന്ന് നീക്കി പോലീസ് സ്റ്റേഷൻ പരിധിയിലേക്ക് എത്തിച്ചു. ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടന്നു. ലോറി ഡ്രൈവറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ചെന്നൈ മെട്രോയ്ക്ക് ഡ്രൈവർരഹിത ട്രെയിൻ; സർവീസ് ഈ റൂട്ടിൽ? 2027ൽ ആദ്യ ട്രെയിൻ എത്തും, 1,538.35 കോടിയുടെ കരാർ

അപകടത്തിൽ മരിച്ച സിപി ചാക്കോയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വൈകാതെ വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള ഷൈൻ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല. കാറിൻ്റെ എയർബാഗ് കൃത്യമായി പ്രവർത്തിച്ചതിനാലാണ് മുന്നിലിരുന്നവർ രക്ഷപ്പെട്ടത്.

പുലർച്ച ആയിരുന്നതിനാൽ കാർ പതിയെ ആണ് സഞ്ചരിച്ചിരുന്നത്. ദൂരെ വലതുവശത്തൂടെ ലോറി പോകുന്നത് കാണാമായിരുന്നു. എന്നാൽ ലോറി പെട്ടെന്ന് ട്രാക്കുമാറിയതോടെ ഒന്നും ചെയ്യാനായില്ല. ഷൈനിൻ്റെ പിതവ് പിൻസീറ്റിലാണ് ഇരുന്നത്. ഇടിയുടെ ആഘതത്തിൽ അദ്ദേഹത്തിൻ്റെ തലപൊട്ടി. ആശുപത്രിയിൽ എത്തിക്കുന്നതുവരെ അദ്ദേഹം മൂളുന്നുണ്ടായിരുന്നുവെന്ന് അനീഷ് പറഞ്ഞു. അപകടസമയത്ത് റോഡിൽ മറ്റ് വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അനീഷ് കൂട്ടിച്ചേർത്തു.

ഷൈനിൻ്റെ ചികിത്സയുടെ ഭാഗമായി കുടുംബം ബെംഗളൂവിലേക്ക് പോകുകയായിരുന്നു. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ ഹൊഗനയ്ക്കൽ വെച്ചാണ് ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ പ്രദേശവാസികളും പോലീസും സ്ഥലത്തെത്തുകയും ഷൈൻ ഉൾപ്പെടെയുള്ളവരെ കാറിൽ നിന്ന് പുറത്തിറക്കുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0