മാമാട്ടി പാടിയ പാട്ട് ചിത്ര ചേച്ചിക്ക് അയച്ചുകൊടുത്തു! മറുപടി കണ്ട് ഞെട്ടിപ്പോയി! എന്തൊരു കരുതലാണ് ചേച്ചിക്ക് എന്ന് ദിലീപ്.

ദിലീപിന്റെ രണ്ടാമത്തെ മകളായ മഹാലക്ഷ്മി പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്. മാമാട്ടിയെന്നാണ് അവളെ വീട്ടില്‍ വിളിക്കുന്നത്. സ്വന്തമായി ഇട്ട പേരാണ്, ഞങ്ങളെല്ലാം അതാണ് വിളിക്കുന്നത് എന്നും ദിലീപ് പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം മക്കളുടെ വിശേഷങ്ങളും ദിലീപ് പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം സ്റ്റാര്‍ സിംഗറില്‍ അതിഥിയായി എത്തിയപ്പോഴും അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചിത്രയുമായുള്ള അടുപ്പത്തെക്കുറിച്ചും, മഹാലക്ഷ്മിയുടെ പാട്ടിനെക്കുറിച്ചും ദിലീപ് സംസാരിച്ചിരുന്നു. ഒരു വയസുള്ളപ്പോള്‍ മാമാട്ടി ഒരു പാട്ടുപാടി ചിത്രയ്ക്ക് അയച്ച് കൊടുത്തിരുന്നു. പാട്ടുകള്‍ കേട്ടോണ്ടിരിക്കുന്നതിനിടയിലാണ് അവള്‍ പാടിയത്. ഉറങ്ങാന്‍ വേണ്ടി ചേച്ചിയുടെ പാട്ടുകളാണ് ഞങ്ങള്‍ വെച്ച് കൊടുക്കാറുള്ളത്. കേട്ടുകേട്ട് അവളത് പഠിച്ചു. അവള്‍ ഇങ്ങനെ പാടുന്നത് കേട്ട് അത് റെക്കോര്‍ഡ് ചെയ്ത് ഞങ്ങള്‍ ചേച്ചിക്ക് അയച്ചുകൊടുത്തു. ചേച്ചി അത് കേട്ട് മറുപടിയായി പാടി അയച്ച് തന്നു. ചിത്ര ചേച്ചി പാടിയ ആ പാട്ട് കേട്ടാണ് ഇപ്പോള്‍ അവള്‍ ഉറങ്ങുന്നത്. എട്ടര മണിയായാല്‍ ഇപ്പോഴും ആ പാട്ട് കേള്‍ക്കാം എന്നുമായിരുന്നു ദിലീപ് പറഞ്ഞത്.
What's Your Reaction?






