പുകവലിക്കുന്ന പ്രവാസികളെ ശ്രദ്ധിക്കുക; യുഎഇയിൽ ഈ സ്ഥലങ്ങളിൽ പുകവലിച്ചാൽ കുടുങ്ങും

Jul 4, 2025 - 11:59
പുകവലിക്കുന്ന പ്രവാസികളെ ശ്രദ്ധിക്കുക; യുഎഇയിൽ ഈ സ്ഥലങ്ങളിൽ പുകവലിച്ചാൽ കുടുങ്ങും

യുഎഇ: യുഎഇയിൽ പുകവലിക്ക് കർശനമായ നിയമങ്ങളുണ്ട്. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഫെഡറൽ നിയമം നമ്പർ 15, 2009 ആണ് യുഎഇയിലെ പുകവലി നിയന്ത്രണത്തിന്റെ പ്രധാന ചട്ടക്കൂട്. ഇ-സിഗരറ്റുകൾ, വേപ്പ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം പുകയില ഉൽപ്പന്നങ്ങൾക്കും ഈ നിയമം ബാധകമാണ്.

എന്നാൽ ഇപ്പോൾ യു.എ.ഇയിലെ പുകവലി നിയമങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് അധികൃതർ പരിശോധന നടത്തുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിനും കുട്ടികളുടെ സാന്നിധ്യത്തിൽ പുകവലിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. നിയമലംഘകർക്ക് കനത്ത പിഴയും ശിക്ഷയും ലഭിക്കും. യു.എ.ഇയിലെ മിക്കവാറും എല്ലാ പൊതുസ്ഥലങ്ങളിലും പുകവലി നിരോധിച്ചിരിക്കുന്നു.

അടച്ചിട്ട മുറികളിൽ പുകവലിക്കണമെങ്കിൽ, അത് പുകവലിക്കാനായി പ്രത്യേകം തയ്യാറാക്കിയതും നല്ല വെന്റിലേഷനുള്ളതുമായിരിക്കണം. ഇതിന് ഔദ്യോഗിക അനുമതിയും ലൈസൻസും ഉണ്ടായിരിക്കണം. കുട്ടികളുള്ള വാഹനങ്ങളിൽ പുകവലിക്കുന്നതും കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതും കുറ്റകരമാണ്.

ഷാർജയിൽ 2008 മുതൽ എല്ലാ പൊതുസ്ഥലങ്ങളിലും പുകവലി നിരോധിച്ചിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റി പൊതു പാർക്കുകൾ, ബീച്ചുകൾ, മറ്റ് വിനോദ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പുക വലിക്കുന്നത് നിരോധിച്ചു. യു.എ.ഇ നിയമം അനുസരിച്ച് ഇ-സിഗരറ്റുകൾക്കും സാധാരണ സിഗരറ്റിന്റെ അതേ നിയമങ്ങളാണ് ബാധകം. പല പൊതു സ്ഥലങ്ങളിലും പുകവലിക്കാനായി പ്രത്യേകം സ്ഥലങ്ങൾ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0