തമിഴ്നാട് തിരുവാരൂരിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്.
തമിഴ്നാട് തിരുവാരൂരിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്.

ചെന്നൈ: തിരുവാരൂരിൽ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലു പേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാനിൽ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിയിലേക്ക് തീർഥാടന യാത്ര പോയ സംഘത്തിൻ്റെ വാനാണ് അപകടത്തിൽപെട്ടത്.
കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരുക്കുകളോടെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുതുറൈപൂണ്ടിയിലായിരുന്നു അപകടം നടന്നത്.
ഏഴുപേരായിരുന്നു വാനിലുണ്ടായിരുന്നത്. നാലുപേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് വിവരം. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. അന്വേഷണം ആരംഭിച്ചതായി വീരയൂർ പോലീസ് അറിയിച്ചു. ഇന്നലെയാണ് ഇവര്‍ തീർഥാടനത്തിനായി പോയത്.
What's Your Reaction?






