തത്കാൽ ബുക്കിങ്ങിൽ നിർണായക മാറ്റങ്ങൾ വന്നേക്കും; ഇ - ആധാർ വെരിഫിക്കേഷൻ നടപ്പിലാക്കാൻ റെയിൽവേയുടെ ആലോചന

Jun 6, 2025 - 18:41
തത്കാൽ ബുക്കിങ്ങിൽ നിർണായക മാറ്റങ്ങൾ വന്നേക്കും; ഇ - ആധാർ വെരിഫിക്കേഷൻ നടപ്പിലാക്കാൻ റെയിൽവേയുടെ ആലോചന

ന്യൂഡൽഹി: തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ പുതിയ നിർദേശങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇ - ആധാർ വെരിഫിക്കേഷൻ നടപ്പിലാക്കാനാണ് ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നത്. അനധികൃതമായി ടിക്കറ്റ് ബുക്ക് ചെയ്യപ്പെടുന്നതായുള്ള വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

റെയിൽവേയുടെ ഔദ്യോഗിക സൈറ്റായ ഐആർസിടിസിയെ മറികടക്കുന്ന ബുക്കിങ് പലയിടത്തും നടക്കുന്നതായി മനസ്സിലാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനത്തിലേക്ക് എത്തുന്നത്. യഥാർഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ സഹായിക്കുന്നതിന് ഇ - ആധാർ വെരിഫിക്കേഷൻ നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഇന്ത്യൻ റെയിൽവേയുടെ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇ - ആധാർ വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച പറഞ്ഞു. ആവശ്യമുള്ള സമയത്ത് യഥാർഥ ഉപയോക്താക്കൾക്ക് സ്ഥിരീകരിച്ച ടിക്കറ്റുകൾ ലഭിക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0