കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; തകർന്ന കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

Jul 4, 2025 - 11:50
കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; തകർന്ന കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത സ്ത്രീയാണ് മരിച്ചത്. രണ്ടരമണിക്കൂർ നേരമാണ് സ്ത്രീ കെട്ടത്തിടയിൽ കുടുങ്ങിക്കിടന്നത്.

തകർന്ന പഴയ ആശുപത്രി കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം പുറത്തെടുത്ത് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴാണ് ബിന്ദു അപകടത്തിൽപ്പെട്ടത്. ബിന്ദുവിനെ കാണാനില്ലെന്ന ഭർത്താവിൻ്റെ പരാതിക്ക് പിന്നാലെയാണ് തിരച്ചിൽ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരിക്കേറ്റ നിലയിൽ ബിന്ദുവിനെ പുറത്തെടുത്തത്.

കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും ഒരു മണിയോടെ ബിന്ദുവിനെ പുറത്തെടുത്തെങ്കിലും ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. മകളുടെ ചികിത്സയുടെ ഭാഗമായിട്ടാണ് ബിന്ദു ആശുപത്രിയിൽ എത്തിച്ചത്. അമ്മയെ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മകൾ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ ആരംഭിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0