സ്വരാജിനോടും ഷൗക്കത്തിനോടും ഏറ്റുമുട്ടാൻ എൻഡിഎ സ്ഥാനാർഥിയും? മൂന്നുപേരുടെ പട്ടികയുമായി ബിജെപി, ഇന്ന് പ്രഖ്യാപിച്ചേക്കും

സ്വരാജിനോടും ഷൗക്കത്തിനോടും ഏറ്റുമുട്ടാൻ എൻഡിഎ സ്ഥാനാർഥിയും? മൂന്നുപേരുടെ പട്ടികയുമായി ബിജെപി, ഇന്ന് പ്രഖ്യാപിച്ചേക്കും

Jun 1, 2025 - 09:39
സ്വരാജിനോടും ഷൗക്കത്തിനോടും ഏറ്റുമുട്ടാൻ എൻഡിഎ സ്ഥാനാർഥിയും? മൂന്നുപേരുടെ പട്ടികയുമായി ബിജെപി, ഇന്ന് പ്രഖ്യാപിച്ചേക്കും

മലപ്പുറം: ഇടത് വലത് മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന നിലമ്പൂരിൽ എൻഡിഎ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന ബിജെപി നിലപാട് സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കില്ലെന്ന ചർച്ചകൾക്ക് നേരത്തെ ഇടയാക്കിയിരുന്നു. എന്നാൽ മൂന്ന് പേരുടെ പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി, ഇന്ന് തന്നെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കും.

രാജീവ് ചന്ദ്രശേഖർ ഇന്ന് നിലമ്പൂരിൽ എത്തുമെന്നാണ് റിപ്പോർട്ട്. പ്രാദേശിക നേതാക്കളെയാണ് സ്ഥാനാർഥികളായി പരിഗണിക്കുന്നത്. ദേശീയനേതൃത്വവുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാകും സ്ഥാനാർഥി പ്രഖ്യാപനം. എൻഡിഎയിലെ ചർച്ചകൾക്കുശേഷം സ്ഥാനാർഥി സംബന്ധിച്ച തീരുമാനം എടുക്കുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ നേരത്തെ പറഞ്ഞത്.

എം സ്വരാജ് പ്രചാരണം ആരംഭിച്ചു

അതേസമയം ഇടതുമുന്നണി സ്ഥാനാർഥി എം സ്വരാജ് ഇന്നലെ നിലമ്പൂരിൽ പ്രചാരണം ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന്‌ ഷൊർണൂരിൽ എത്തിയ സ്വരാജ്‌ രാവിലെ ഒമ്പതിന്‌ ഷൊർണൂർ - നിലമ്പൂർ പാസഞ്ചറിലാണ്‌ മണ്ഡലത്തിലേക്കെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ അങ്ങാടിപ്പുറത്തും പട്ടിക്കാട്ടും മേലാറ്റൂരും തുവ്വൂരും വാണിയമ്പലത്തും സ്ഥാനാർഥിക്ക്‌ അഭിവാദ്യമർപ്പിക്കാൻ സ്റ്റേഷനുകളിൽ ആളുകൾ എത്തിയിരുന്നു

.രാവിലെ പത്തരക്ക്‌ നിലമ്പൂർ റോഡ്‌ സ്റ്റേഷനിലിറങ്ങിയ സ്വരാജിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. തുടർന്ന് വാഹനത്തിലും കാൽനടയായും ട്‌ നിലമ്പൂർ ടൗണിലേക്ക് സ്വരാജ് എത്തി. വൈകിട്ട്‌ റോഡ്‌ ഷോയും നടന്നു. എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഇന്ന് പകൽ 3:30ന്‌ നിലമ്പൂർ കോടതിപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സ്വരാജ്‌ തിങ്കളാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കും.

ആര്യാടന്‍ ഷൗക്കത്ത് പത്രിക സമര്‍പ്പിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എംപി സിന്ധു മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജ്യോതിപ്പടിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരം ചന്തക്കുന്ന് ബസ് സ്റ്റാൻ്റ് വരെ റോഡ് ഷോ നടത്തിയ ശേഷമായിരുന്നു പത്രിക സമര്‍പ്പണം.

യുഡിഎഫ് നേതാക്കളായ പിവി അബ്ദുല്‍വഹാബ് എംപി, കെപിസിസി വര്‍ക്കിങ് പ്രസിഡൻ്റ് എപി അനില്‍കുമാര്‍ എംഎല്‍എ, പി അബ്ദുല്‍ഹമീദ് എംഎല്‍എ, വിഎസ് ജോയി, ഇസ്മയില്‍ മൂത്തേടം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ആര്യാടന്‍ ഷൗക്കത്തിനാണ് രണ്ട് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. ഒന്നില്‍ പിവി അബ്ദുല്‍വഹാബ് എംപിയും മറ്റേതില്‍ വി.എസ് ജോയിയും നാമനിര്‍ദ്ദേശം നടത്തി.

യുഡിഎഫ് കണ്‍വന്‍ഷന്‍ നാളെ കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും

നിലമ്പൂര്‍ നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ജൂണ്‍ 2ന് വൈകുന്നേരം 3ന് കോടതിപ്പടിയില്‍ നടക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, അബ്ബാസലി തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0