യുപിഎസ്‍സി പ്രിലിംസ് 2025 റിസൾട്ട് ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയേണ്ടത് ഇങ്ങനെ, വിശദമായി അറിയാം
UPSC CSE Prelims result 2025 : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിംസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. മുൻ വർഷങ്ങളിലെ രീതിയനുസരിച്ച് ഇന്ന് ഫലം പുറത്ത് വന്നേക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരീക്ഷ നടത്തി 15 ദിവസങ്ങൾക്ക് ശേഷം ഫലം പ്രഖ്യാപിക്കുന്ന രീതിയാണ് യുപിഎസ്‍സി പിന്തുടരുന്നത്. ഇത് ഇത്തവണയും ആവർത്തിച്ചേക്കും. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ upsc.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാൻ കഴിയും.
കഴിഞ്ഞവർഷം ജൂൺ 16നായിരുന്നു യുപിഎസ്‍സി സിഎസ്ഇ പ്രിലിംസ് നടന്നത് തുടർന്ന് ജൂലൈ ഒന്നിന് ഫലം പ്രഖ്യാപിച്ചു. 2023ൽ മെയ് 28നാണ് പ്രിലിംസ് നടന്നത് ജൂൺ 12ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് സമാനമായി ഇത്തവണയും 15 ദിവസത്തിനുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുപിഎസ്‍സി സിഎസ്ഇ പ്രിലിംസ് ഫലം 2025 നൊപ്പം ഉദ്യോഗാർഥികളുടെ മാർക്കുകളും വെബ്സൈറ്റിൽ ഉണ്ടാകും. ഓരോ ഉദ്യോഗാർഥിയുടെയും മാർക്കുകൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.
upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച അവിടെ UPSC CSE പ്രിലിംസ് സ്കോർകാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകുക. രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ റോൾ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഇതോടെ നിങ്ങളുടെ UPSC CSE പ്രിലിംസ് റാങ്ക് കാർഡ് 2025 പിഡിഎഫ് രൂപത്തിൽ സ്ക്രീനിൽ വരും. അത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ കഴിയും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0