കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്
കേരളത്തിൽ കൊവിഡ് വ്യാപനം തടയുന്നതിനായാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ആശുപത്രിയിലും മറ്റും പാലിക്കേണ്ട കാര്യങ്ങളാണ് ഉള്ള
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്. പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നിരിക്കുകയാണ്. ഇതിൻ്റെ 35 ശതമാനവും കേരളത്തിലാണെന്നാണ് റിപ്പോർട്ടുകൾ
രാജ്യത്ത് 4026 കൊവിഡ് കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 47 കൊവിഡ് കേസുകളും കേരളത്തിൽ 35 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം തടയാൻ ആരോഗ്യ വകുപ്പ് മാർഗനിർദേശം ഇറക്കിയത്. 24 മണിക്കൂറുടെ കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. 80 വയസ്സുള്ള ആളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ 5 മരണം രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ രണ്ടു മരണവും പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഒരു മരണവും റിപ്പോർട്ട് ചെയ്തു.
പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെയെന്ന് പരിശോധിക്കണം. ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ എത്തുന്നതെങ്കിൽ ആന്‍റിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നാണ് മാർഗനിർദേശം
ദക്ഷിണ പൂര്‍വേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിൽ നിലവിൽ വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷിയുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് മാര്‍ഗനിര്‍ദേശം. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0