കനത്ത മഴയിൽ വ്യാപക നാശനഷ്ടം; എറണാകുളത്ത് 230, ഇടുക്കിയിൽ 148 വീടുകൾക്കും കേടുപാട്, ജില്ലകളിലെ സ്ഥിതി ഇങ്ങനെ

കനത്ത മഴയിൽ വ്യാപക നാശനഷ്ടം; എറണാകുളത്ത് 230, ഇടുക്കിയിൽ 148 വീടുകൾക്കും കേടുപാട്, ജില്ലകളിലെ സ്ഥിതി ഇങ്ങനെ

Jun 1, 2025 - 09:36
കനത്ത മഴയിൽ വ്യാപക നാശനഷ്ടം; എറണാകുളത്ത് 230, ഇടുക്കിയിൽ 148 വീടുകൾക്കും കേടുപാട്, ജില്ലകളിലെ സ്ഥിതി ഇങ്ങനെ

തിരുവനന്തപുരം: മൺസൂൺ ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പെയ്ത അതിതീവ്ര മഴയിൽ വ്യാപക നാശനഷ്ടം. പലയിടത്തും വീടുകൾ തകർന്നതിന് പുറമെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെടുകയും പലരയെും കാണാതാവുകയും ചെയ്തു. ദുരിതബാധിതരെ മാറ്റിപാർപ്പിക്കാൻ നിരവധി ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തതോടെ സർക്കാർ ദുരന്തനിവാരണ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പെരുങ്കടവിള, അതിയന്നൂർ, വാമനപുരം ബ്ലോക്കുകളിലായി 5.02 ഹെക്ടർ കൃഷിഭൂമി നശിച്ചു. 116 കർഷകർക്ക് 22.3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈഞ്ചയ്ക്കൽ, പൊഴിയൂർ ഗവ. യുപിഎസുകളിൽ 34 കുടുംബങ്ങളിലെ 79 പേർ കഴിയുന്നു. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ ഒമ്പത് തൊഴിലാളികളിൽ എട്ടുപേരെ സംബന്ധിച്ച് വിവരം ലഭിച്ചു.

എറണാകുളത്ത് മഴക്കെടുതിയിൽ ഇതുവരെ 230 വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. മൂന്ന് വീടുകൾ പൂർണമായും 227 വീടുകൾ ഭാഗികമായും തകർന്നു. കൊച്ചി, കണയന്നൂർ താലൂക്കുകളിൽ ഞാറക്കൽ, തുതിയൂർ ഗവ. സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. 12 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. വീരൻപുഴയിൽ വഞ്ചി മറിഞ്ഞ് കാണാതായ നിഖിൽ മുരളിയുടെ മൃതദേഹം കണ്ടെത്തി.

ഇടുക്കിയിൽ കനത്ത മഴയിൽ 148 വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. 10 വീടുകൾ പൂർണമായും 138 വീടുകൾ ഭാഗികമായും തകർന്നു. 350.8 ഹെക്ടർ കൃഷിഭൂമി നശിച്ചതിനാൽ 3218 കർഷകർക്ക് 5.48 കോടി രൂപയുടെ നഷ്ടമുണ്ടായി. മൂന്ന് മരണവും മൂന്ന് പേർക്ക് പരിക്കും റിപ്പോർട്ട് ചെയ്തു. 14 ദുരിതാശ്വാസ ക്യാമ്പുകളിൽ 78 കുടുംബങ്ങളിലെ 240 പേർ കഴിയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0