കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; എണ്ണപ്പാടയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുവെന്ന് ശേഖർ കുര്യാക്കോസ്
കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; എണ്ണപ്പാടയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുവെന്ന് ശേഖർ കുര്യാക്കോസ്

കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കൽ മൈൽ ദൂരം അപകടത്തിൽപ്പെട്ട കപ്പലായ എംഎസ്സി എല്‍സ 3 മുങ്ങി. ഇതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ട്. ഇവ കരയിൽ അടുത്താൽ തൊടരുത്, അടുത്ത് പോകരുത് എന്ന് കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. തീരദേശത്ത് എന്തെങ്കിലും കണ്ടാൽ 112 ൽ വിളിച്ച് അറിയിക്കുക.
അപൂർവ വസ്തു തീരദേശത്ത് കണ്ടാൽ അറിയിക്കണം.എണ്ണപ്പാടയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏറ്റവും കൂടുതൽ സാധ്യത കൂടുതൽ ആലപ്പുഴ തീരത്താണ്. കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ പരിധിയിൽ മത്സ്യബന്ധനം നടത്തരുത്. കണ്ടെയ്നറുകളിലെ എണ്ണ തീരത്തേക്ക് വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു. കോസ്റ്റ് ഗാർഡിനാണ് ഇതിനുള്ള ചുമതല. ഇതിനായി തന്നെ രണ്ട് കപ്പലുകൾ പടിഞ്ഞാറൻ തീരത്തുണ്ട്. റാപ്പിഡ് റെസ്പോൺസ് ടീമുകൾ എല്ലാ ജില്ലയിലും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






