കഠിനംകുളം ഗവണ്മെന്റ് എസ്. കെ വി. എൽ. പി. എസിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

Jun 6, 2025 - 18:45
കഠിനംകുളം ഗവണ്മെന്റ് എസ്. കെ വി. എൽ. പി. എസിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

വി. എൽ. പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം കഠിനംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അജിതഅനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ ജോസ് നിക്കോളസ്‌ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രഥമ അധ്യാപകൻ കെ. ആർ. ചന്ദ്രബാബു സ്വാഗതവും സീനിയർ അസിസ്റ്റന്റ് റസൽ സബർമതി നന്ദിയും പറഞ്ഞു. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് പിടിഎ പ്രസിഡന്റ് ദിവ്യ, എസ്. എം. സി ചെയർമാൻ സതീഷ് ചന്ദ്രൻ നായർ. എസ്. എം. സി മെമ്പർ ഷിബു. അശോകൻ. ഇൻ ആപ്പ് മെമ്പർ ഷിജോ. വാർഡ് മെമ്പർ സതീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വൃക്ഷ തൈകൾ കൈമാറി.കുട്ടികൾ പരിസ്ഥിതി ഗാനം ആലപിച്ചു. തുടർന്ന് സ്കൂൾ പരിസരത്തു വൃക്ഷതൈകൾ വാർഡ് മെമ്പറും കുട്ടികളും അധ്യാപകരും ചേർന്നു വെച്ചു പിടിപ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0