ക്ഷമിക്കുക ദൈവമേ; ക്ഷമാപണം നടത്തി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടക്കൾ
റിപ്പോർട്ട് :ബൈഷികുമാർ
ദൈവത്തിന് മുന്നിൽ കൈകളും ചെവികളും കൂപ്പിവെച്ച് ക്ഷമാപണം നടത്തിയ ശേഷം കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടക്കൾ പണവുമായി കടന്നുകളഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ ജൂലൈ 28 ന് പുലർച്ചെ 2:20 ഓടെയാണ് സംഭവം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്.
സിസിടിവി ദൃശ്യങ്ങളിൽ രണ്ട് പുരുഷന്മാർ ചേർന്ന് മോഷണം നടത്തുന്നത് വ്യക്തമാണ് ഇവരിൽ ഒരാൾ ദൈവത്തിന്റെ മുന്നിൽ ചെവികൾ ചേർത്തുപിടിച്ച് ക്ഷമാപണം നടത്തുമ്പോൾ മറ്റൊരാൾ കാണിക്കവഞ്ചിയുടെ പൂട്ട് തുറക്കാൻ ശ്രമിക്കുന്നത് കാണാം. തുടർന്ന് രണ്ടാമത്തെ വ്യക്തി ചുറ്റുപാടുകൾ നിരീക്ഷിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭാവനപ്പെട്ടി തുറന്ന ശേഷം, പ്രതികൾ അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം പുറത്തെടുത്ത് ബാഗിലാക്കിയ ശേഷം സ്ഥലം വിടുകയും ചെയ്തു.രാവിലെ ക്ഷേത്ര അധികൃതർ എത്തിയപ്പോഴാണ് മോഷണം പുറത്തറിഞ്ഞത്. ക്ഷേത്ര പൂജാരി ജിതേന്ദ്ര പാണ്ഡെ പറയുന്നതനുസരിച്ച്, ക്ഷേത്രത്തിനുള്ളിൽ രണ്ട് അജ്ഞാതരുടെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ക്ഷേത്ര അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് ഈ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. മുമ്പും ദേവന്മാരുടെ വിലപിടിപ്പുള്ള വസ്തുക്കളും കാണിക്കവഞ്ചിയും മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ജിതേന്ദ്ര പാണ്ഡെ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0