കുട്ടികള്‍ക്കും അധ്യാപികമാര്‍ എംഡിഎംഎ നല്‍കിയോ? ജിജിലിന്‍റെ അക്കൗണ്ടില്‍ കോടികളെത്തി; അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്
റിപ്പോർട്ട് :ബൈഷികുമാർ
കോഴിക്കോട്: വടകര അധ്യാപികരമാര്‍ അറസ്റ്റിലായ എംഡിഎംഎ കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്. ഇതുവരെ അഞ്ച് പ്രതികൾ പിടിയിലായി. പിടിയിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിൻ്റെ അക്കൗണ്ടിൽ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നെന്നും അധ്യാപികമാരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തിയെന്നും പൊലീസ് പറയുന്നു. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കും കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫും മാധ്യമങ്ങളെ കാണ്ടാണ് ഇക്കാര്യം പറഞ്ഞത്.
പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും തീരുമാനമായി. കുട്ടികൾക്ക് ലഹരി എത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ജിജിൽ പ്രധാന പ്രതികളിൽ ഒരാളാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കേരളത്തിൽ നിന്ന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. വിദേശ നമ്പറുകളിലെ ഫോൺ വിളികളും പ്രതികൾ നടത്തിയെന്നും അന്വേഷണ സംഘം പറയുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0