വിസ്മയ മോഹൻലാലിന് രാഷ്ട്രീയം അറിയില്ല, സമരം ചെയ്യുന്നത് ഒരു യോ​ഗ്യതയുമില്ലാത്തവർ’; വിദ്യാർഥി പ്രതിഷേധത്തിനെതിരെ മേജർ രവി

റിപ്പോർട്ട് :ബൈഷികുമാർ

Jul 23, 2026 - 20:42
വിസ്മയ മോഹൻലാലിന് രാഷ്ട്രീയം അറിയില്ല, സമരം ചെയ്യുന്നത് ഒരു യോ​ഗ്യതയുമില്ലാത്തവർ’; വിദ്യാർഥി പ്രതിഷേധത്തിനെതിരെ മേജർ രവി

ദില്ലിയിലെ സിജെപി പ്രതിഷേധത്തിനെതിരെ സംവിധായകൻ മേജർ രവി. സമരത്തിന് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെന്നും സമരം ചെയ്യുന്നത് ഒരു യോ​ഗ്യതയുമില്ലാത്തവരാണെന്നും മേജർ രവി പറഞ്ഞു. സൗജന്യ ഭക്ഷണത്തിനും മദ്യത്തിനുമാണ് പലരും അവിടെയെത്തിയതെന്നും മേജർ രവി പറഞ്ഞു.

ദില്ലിയിലെ വിദ്യാർഥികളുടെ പ്രതിഷേധത്തെ പൊലീസ് അടിച്ചമർത്തിയതിനെതിരെ വിസ്മയ മോഹൻലാലും രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ടും മേജർ രവി രം​ഗത്തെത്തി. വിസ്മയ പഠിച്ചതും വളർന്നതും വിയറ്റ്നാമിലാണെന്നും അവർക്ക് രാഷ്ട്രീയം അറിയില്ലെന്നും മേജർ രവി പറഞ്ഞു. വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തി​ന്റെ പുറത്താണ് വിസ്മയ പ്രതികരിച്ചതെന്നും അദ്ദേ​ഹം പറഞ്ഞു.

മായക്ക് ഇതി​ന്റെ പിന്നിലെ ​ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോരുന്നത് ഇന്നോ ഇന്നലയോ തുടങ്ങിയത് അല്ലെന്നും കോൺഗ്രസ് ഭരിച്ചിരുന്ന സമയത്തും ഇതുണ്ടായിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു. പ്രതിഷേധിക്കുന്ന പലർക്കും നീറ്റ് എന്താണെന്നോ സിബിഎസ്ഇയുടെ ഫുൾ ഫോം എന്താണെന്നോ അറിയില്ലെന്നും രവി പരിഹസിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0