ജോജുവിന്റെ ‘വരവ്’ കലക്കിയോ? കരിയറിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ, എത്രനേടി?
റിപ്പോർട്ട് :ബൈഷികുമാർ
ജോജു ജോർജ് നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് വരവ്. ഷാജി കൈലാസാണ് ഈ മാസ് ആക്ഷൻ സിനിമയുടെ സംവിധായകൻ. ജൂലൈ 16ന് ആണ് ‘വരവ്’ തിയേറ്ററുകളിലെത്തിയത്. ജോജുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം.
റിലീസ് ദിവസം 1.55 കോടി രൂപയാണ് കേരളത്തിൽ നിന്ന് ചിത്രം വാരിക്കൂട്ടിയത്. ആഗോളതലത്തിൽ 4.35 കോടിയുടെ കളക്ഷനും ഈ സിനിമ ആദ്യ ദിനം നേടി. ഷാജി കൈലാസും ജോജു ജോർജും ആദ്യമായി കൈകോർത്ത ചിത്രം കൂടിയാണ് ‘വരവ്’.
തകർപ്പൻ ആക്ഷൻ രംഗങ്ങൾ, വൈകാരിക മുഹൂർത്തങ്ങൾ, ത്രില്ലിങ് സ്വീക്വൻസുകൾ എന്നിവയാൽ സമ്പന്നമാണ് ഈ ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഏഴ് ഫൈറ്റ് മാസ്റ്റർമാർ ചേർന്നാണ് വരവിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ‘വരവ്’ പ്രമേയമാക്കുന്നത്. കുടുംബബന്ധങ്ങളുടെ ആഴവും സിനിമ അനാവരണം ചെയ്യുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0